പാൽ കുടിച്ചാൽ ശരീരഭാരം കുറയുമോ?
പാൽ കുടിച്ചാൽ ശരീരഭാരം കുറയുമോ?
പാലിന്റെ പോഷകഗുണങ്ങളെക്കുറിച്ച് നമുക്കെല്ലാം അറിയാവുന്നതാണ്. നിറം കൊണ്ടും രുചി കൊണ്ടും മാത്രമല്ല പാൽ ഏവർക്കും പ്രിയപ്പെട്ടതാകുന്നത്. അതിലടങ്ങിയ പോഷകഗുണങ്ങൾകൊണ്ടുകൂടിയാണ്. രാവിലെ ഒരു ഗ്ലാസ് പാല് കുടിക്കുന്നത് ഊർജ്ജവും ഉന്മേഷവും ഒരുപോലെ നൽകും. എന്നാൽ രാത്രികാലങ്ങളിൽ പാൽ കുടിക്കുന്നതുകൊണ്ടുള്ള പ്രയോജനങ്ങൾ അറിയാമോ?
രാത്രിയിൽ പാൽ ചെറുചൂടോടെ കഴിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്. ദഹനം ശരിയായ രീതിയിൽ നടക്കാൻ ഇത് സഹായകരമാകും. വയർ എത്ര നിറഞ്ഞാലും കുഴപ്പമില്ല. കൂടാതെ മലബന്ധം ഉണ്ടാകാതിരിക്കാനും രാവിലെ നന്നായി മലശോധന ഉണ്ടാകാനും രാത്രിയിൽ പാൽ കുടിക്കുന്നത് നല്ലതാണ്.
ശരീരഭാരം കുറയ്‌ക്കാൻ പാൽ കുടിക്കുന്നത് വളരെ നല്ലതാണ്. പാലിൽ അമിത അളവിൽ പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. ക്ഷീണമോ വിശപ്പോ തോന്നാതെ ശരീരത്തിലെ ഷുഗർനില ക്രമീകരിച്ചു നിർത്താൻ പാൽ കുടിക്കുന്നതിലൂടെ സാധിക്കും. പാലിൽ അടങ്ങിയിരിക്കുന്ന അമിനോ ആസിഡായ ട്രൈപ്‌റ്റോഫാൻ ഉറക്കം സുഗമമാക്കാൻ സഹായിക്കും. ട്രൈപ്റ്റോഫാൻ സെറോടോണിൻ ആയി മാറി സന്തോഷവും ഉൻമേഷവും പ്രദാനം ചെയ്യും. ഈ സെറോടോണിൻ ഉറക്കത്തിനു സഹായിക്കുന്ന മെലാടോണിൻ ആയി മാറിയാണ് സുഖനിദ്ര ലഭിക്കുന്നത്.