Webdunia - Bharat's app for daily news and videos

Install App

ഗർഭകാലത്ത് കുടിക്കേണ്ട അഞ്ച് ജ്യൂസുകൾ ഇവയൊക്കെയാണ്!

ഗർഭകാലത്ത് കുടിക്കേണ്ട അഞ്ച് ജ്യൂസുകൾ ഇവയൊക്കെയാണ്!

Webdunia
വെള്ളി, 28 സെപ്‌റ്റംബര്‍ 2018 (14:29 IST)
ഒരു സ്‌ത്രീയുടെ ജീവിതത്തിൽ ഏറ്റവും കൂടുതൽ ശ്രദ്ധിക്കേണ്ടതായ കാലഘട്ടമാണ് ഗർഭകാലഘട്ടം. ഭക്ഷണ കാര്യങ്ങളിലും മറ്റും ഏറ്റവും ശ്രദ്ധ പുലർത്തേണ്ട കാലം കൂടിയാണിത്. എന്ത് ഭക്ഷണം കഴിക്കുന്നുണ്ടെങ്കിലും അത് കുഞ്ഞിന് ദോഷം ചെയ്യില്ലെന്ന് ഉറപ്പുവരുത്തേണ്ടതും അത്യാവശ്യമാണ്.
 
ഇങ്ങനെ ഗർഭകാലത്ത് ജ്യൂസുകൾ കുടുക്കുന്നത് നല്ലതാണ്. എന്നാൽ അതിലും പ്രശ്‌നങ്ങൾ ഉണ്ടോ എന്ന് നോക്കണം. ഇനിപ്പറയുന്ന അഞ്ച് ജ്യൂസുകൾ ഈ കാലഘട്ടത്തിൽ സ്‌ത്രീകൾ കഴിക്കുന്നത് നല്ലതാണ്. കാരറ്റ്, വെള്ളരിക്ക, ആപ്പിൾ, മുന്തിരി, ബീറ്റ്റൂട്ട് എന്നീ ജ്യൂസുകൾ കുടിക്കുന്നത് ജനിക്കാൻ പോകുന്ന കുഞ്ഞിനും നല്ലതാണ്.
 
ധാരാളം കാത്സ്യവും ഇരുമ്പും പൊട്ടാസ്യവും മഗ്നീഷ്യവും വൈറ്റമിനുകളും അടങ്ങിയ ഒന്നാണ് കാരറ്റ്. അതുകൊണ്ടുതന്നെ ​ഗര്‍ഭിണികള്‍ നിര്‍ബന്ധമായും കുടിക്കേണ്ട ജ്യൂസുകളിലൊന്നാണിത്. ഗര്‍ഭകാലത്ത് നിര്‍ബന്ധമായും കഴിക്കേണ്ട ഒന്നാണ് വെള്ളരിക്ക.വെള്ളരിക്ക ജ്യൂസായെങ്കിലും കുടിക്കാന്‍ ശ്രമിക്കുക. ദിവസേന വെള്ളരിക്ക ആഹാരത്തില്‍ ഉള്‍പ്പെടുത്തുന്നത് നീരുവീക്കം കുറയ്ക്കും. ഗർഭകാലത്ത് ഉണ്ടാകുന്ന ഉറക്കക്കുറവ് പരിഹരിക്കാൻ ആപ്പിള്‍ കഴിക്കുന്നത്‌ സഹായിക്കും. നവജാത ശിശുവിന്‍റെ തലച്ചോറിന്‍റെ വളര്‍ച്ചയ്ക്കും വികാസത്തിനും ഏറെ ഗുണപ്രദമാണ് ആപ്പിള്‍ ജ്യൂസ്‌. 
 
നെഞ്ചെരിച്ചിൽ‍, രക്തസമ്മര്‍ദ്ധം, മലബന്ധം, മൈഗ്രെയ്ന്‍ എന്നിങ്ങനെ നിരവധി ഗര്‍ഭകാലപ്രശ്നങ്ങള്‍ കുറയ്ക്കാനുള്ള കഴിവ് മുന്തിരിയ്ക്കുണ്ട്. ധാരാളം വിറ്റാമിനുകളും കാത്സ്യവും അടങ്ങിയ ഒന്നാണ് ബീറ്റ് റൂട്ട്. ​ഗര്‍ഭിണികള്‍ ബീറ്റ് റൂട്ട് കറി വച്ചോ ജ്യൂസ് ആക്കിയോ കഴിക്കുക. രക്തം വയ്‌ക്കാനും ഏറെ ഉപകാരപ്രദമാണിത്.

അനുബന്ധ വാര്‍ത്തകള്‍

ഇതും ആഘോഷിക്കപ്പെടണം...കുഞ്ഞു സിനിമയുടെ വലിയ വിജയം! നിങ്ങള്‍ കണ്ടോ ?

വിരമിക്കൽ പിൻവലിച്ച് മുഹമ്മദ് ആമിർ, പാകിസ്ഥാനായി ലോകകപ്പിൽ കളിക്കൻ തയ്യാറാണെന്ന് താരം

ഗ്രൗണ്ടിലൂടെ പട്ടി ഓടിയപ്പോള്‍ 'ഹാര്‍ദിക്' വിളികളുമായി മുംബൈ ഫാന്‍സ്; രോഹിത്തിനായി മുറവിളി !

Sanju Samson: പണ്ടേ ഉള്ള ശീലമാണ്, ഐപിഎല്ലിലെ ആദ്യ കളിയാണോ സഞ്ജു തിളങ്ങിയിരിക്കും, സംശയമുണ്ടോ? കണക്കുകൾ നോക്കാം

100 കോടി ബജറ്റിൽ ജയം രവിയുടെ വമ്പൻ ചിത്രം വരുന്നു, ജീനിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

കൂടുതല്‍ സമയം ടോയ്‌ലറ്റില്‍ ഇരിക്കരുത് !

ഒമേഗ 6 ഫാറ്റി ആസിഡുകള്‍ ശരീരത്തില്‍ കൂടുന്നത് ദോഷം, ഇത്തരം എണ്ണകള്‍ ഉപയോഗിക്കരുത്

സപ്ലിമെന്റുകള്‍ കഴിക്കാറുണ്ടോ, പ്രയോജനങ്ങള്‍ ഇവയാണ്

കാല്‍സ്യം കുറവാണോ, ഈ വിറ്റാമിന്റെ കുറവാകാം കാരണം

ഈ ചൂടുകാലത്ത് കുടിക്കാന്‍ ഇതിലും നല്ല പാനീയം വേറെയില്ല !

അടുത്ത ലേഖനം
Show comments