Select Your Language

Notifications

webdunia
webdunia
webdunia
webdunia

Best Time To Drink Milk: പാലുകുടിക്കാനുള്ള ഏറ്റവും മികച്ച സമയം ഇതാണ്

Best Time To Drink Milk: പാലുകുടിക്കാനുള്ള ഏറ്റവും മികച്ച സമയം ഇതാണ്

സിആര്‍ രവിചന്ദ്രന്‍

, തിങ്കള്‍, 5 ഫെബ്രുവരി 2024 (13:46 IST)
Best Time To Drink Milk: പോഷകങ്ങളുടെയും വിറ്റാമിനുകളുടെയും പ്രോട്ടീന്റെയും കലവറയാണ് പാല്‍. കൂടിയ അളവില്‍ കാല്‍സ്യവും പാലിലുണ്ട്. എല്ലുകളുടെ ആരോഗ്യത്തിന് പാല്‍ കുടിക്കണമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. എന്നാല്‍ ആളുകള്‍ക്ക് ചില സംശയങ്ങളുണ്ട്, എപ്പോഴാണ് പാല്‍കുടിക്കേണ്ടത്, രാവിലെയാണോ വൈകീട്ടാണോ, ഏതുസമയത്തും പാല്‍ കുടിച്ചാല്‍ ആരോഗ്യത്തിന് ഗുണം ചെയ്യുമോ എന്നിങ്ങനെയാണ് സംശയങ്ങള്‍.
 
ആരോഗ്യവിദഗ്ധര്‍ പറയുന്നത് കുടിക്കുന്ന സമയമനുസരിച്ച് ലഭിക്കുന്ന ഗുണങ്ങളിലും വ്യത്യാസം വരുമെന്നാണ്. ആയുര്‍വേദപ്രകാരം ചെറുപ്പക്കാര്‍ കിടക്കുന്നതിന് മുന്‍പും കൊച്ചുകുട്ടികള്‍ രാവിലെയുമാണ് പാല്‍ കുടിക്കേണ്ടതെന്നാണ്. ഉറക്കത്തിന് പാല്‍ സഹായിക്കുമെന്നും പറയുന്നു. കൂടാതെ അധ്വാനം കുറവായതിനാല്‍ മാക്‌സിമം കാല്‍സിയം ശരീരം ആഗീരണം ചെയ്യും. പാലില്‍ പ്രോട്ടീന്‍ ധാരാളം അടങ്ങിയിരിക്കുന്നതിനാല്‍ ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും. രണ്ടുഗ്ലാസില്‍ കൂടുതല്‍ പാല്‍ കുടിക്കരുത്. ഇത് ദഹനപ്രശ്‌നങ്ങള്‍ ഉണ്ടാക്കും. കൂടാതെ പാല്‍ അലര്‍ജി ഉള്ളവരും ലാക്ടോസ് ഇന്‍ടോളറന്‍സ് ഉള്ളവരും പാല്‍ ഒഴിവാക്കണം. അല്ലെങ്കില്‍ ഗ്യാസിനും വയറിളക്കത്തിനും കാരണമാകും. ആയുര്‍വേദപ്രകാരം പാല്‍ പഴവുമായി ചേര്‍ത്ത് കഴിക്കാന്‍ പാടില്ല. ഇതു രണ്ടും അസിഡിക് ആണ്. ദഹനപ്രശ്‌നങ്ങല്‍ സൃഷ്ടടിക്കും. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മദ്യപിക്കുമ്പോഴുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ കുറയ്ക്കണോ?