Webdunia - Bharat's app for daily news and videos

Install App

Best Time to Eat Rice: ചോറ് കഴിക്കാന്‍ ഏറ്റവും നല്ല സമയം ഇതാണ്

കാര്‍ബോ ഹൈഡ്രേറ്റ് ധാരാളം അടങ്ങിയതിനാല്‍ ചോറ് ശരീരത്തിനു ഊര്‍ജ്ജം നല്‍കുന്നു

രേണുക വേണു
ചൊവ്വ, 28 ജനുവരി 2025 (13:27 IST)
Best Time to Eat Rice: മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട ഭക്ഷണമാണ് ചോറ്. പ്രഭാത ഭക്ഷണമായി പോലും ചോറ് കഴിക്കുന്നവര്‍ നമുക്കിടയില്‍ ഉണ്ട്. യഥാര്‍ഥത്തില്‍ മൂന്ന് നേരവും ചോറ് കഴിക്കുന്നത് ആരോഗ്യത്തിനു അത്ര ഗുണം ചെയ്യില്ല. ചോറ് കഴിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. 
 
കാര്‍ബോ ഹൈഡ്രേറ്റ് ധാരാളം അടങ്ങിയതിനാല്‍ ചോറ് ശരീരത്തിനു ഊര്‍ജ്ജം നല്‍കുന്നു. അതിവേഗം ദഹിക്കുന്ന ഭക്ഷണം കൂടിയാണ് ചോറ്. ഊര്‍ജ്ജം നഷ്ടപ്പെടുന്ന ഭാരമേറിയ ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ രാവിലെ ചോറ് കഴിക്കുന്നതില്‍ പ്രശ്‌നമില്ല. എന്നാല്‍ ശരീരം ഊര്‍ജ്ജം നഷ്ടപ്പെടുന്ന ജോലിയില്‍ ഏര്‍പ്പെടുന്നില്ലെങ്കില്‍ രാവിലെ ചോറ് കഴിക്കുമ്പോള്‍ ഗ്ലൂക്കോസ് നില അമിതമായി ഉയരും. ഇത് പ്രമേഹത്തിനു കാരണമാകുന്നു.
 
ചോറില്‍ സ്റ്റാര്‍ച്ചും കാര്‍ബും ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് രക്തത്തിലെ ഗ്ലൂക്കോസ് ലെവല്‍ വര്‍ധിപ്പിക്കും. അതുകൊണ്ടാണ് മൂന്ന് നേരം ചോറ് കഴിച്ചാല്‍ ആരോഗ്യത്തിനു ദോഷം ചെയ്യുമെന്ന് പറയുന്നത്. തടി കുറയ്ക്കാന്‍ ശ്രമിക്കുന്നവരും പ്രമേഹമുള്ളവരും ഉച്ചയ്ക്കു മാത്രം ചോറ് ശീലിക്കുക. രാത്രി ശരീരത്തിനു അധികം ഊര്‍ജം ആവശ്യമില്ലാത്തതു കൊണ്ടാണ് ചോറ് ഉച്ചയ്ക്ക് മാത്രം മതിയെന്ന് പറയുന്നത്.
 
അതുകൊണ്ടാണ് രാവിലെയും രാത്രിയും ചോറ് ഒഴിവാക്കണമെന്ന് പറയുന്നത്. ഉച്ചയ്ക്ക് ഒരുപിടി ചോറ് എന്നതാണ് ആരോഗ്യകരമായ ഭക്ഷണക്രമം. അതിനൊപ്പം ധാരാളം പച്ചക്കറികളും ധാന്യങ്ങളും കഴിക്കുക. പ്രോട്ടീനും ഫൈബറും അടങ്ങിയ ഭക്ഷണമാണ് രാവിലെ ശീലിക്കേണ്ടത്. 
 
തവിട് കളഞ്ഞ അരിയില്‍ ഗ്ലൈസിമിക് ഇന്‍ഡെക്‌സ് വളരെ കൂടുതലാണ്. ഇത് പ്രമേഹ സാധ്യത വര്‍ധിപ്പിക്കുന്നു. തവിട് കളയാത്ത അരിയില്‍ ഗ്ലൈസിമിക് സൂചിക കുറവാണ്. ചോറിന് ഏറ്റവും അനുയോജ്യമായ അരി തവിട് കളയാത്തതാണ്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Kohli- Rohit: തിടുക്കം വേണ്ട, കോലി- രോഹിത് വിരമിക്കലിൽ നിലപാട് മയപ്പെടുത്തി ബിസിസിഐ, ഇപ്പോൾ ലക്ഷ്യം ടി20 ലോകകപ്പ് മാത്രം

Soubin Shahir: 'ഈ സിനിമ റിലീസ് ചെയ്യുമ്പോള്‍ നിങ്ങളാകും ചര്‍ച്ചാവിഷയം'; സൗബിനെ കുറിച്ച് ലോകേഷ്

സൈബർ തട്ടിപ്പിലൂടെ തൃശൂർ സ്വദേശിയുടെ ഒന്നരക്കോടി തട്ടിയ പ്രതികൾ പിടിയിൽ

കുട്ടികളെ രണ്ടാം തരം പൗരന്‍മാരായി കാണരുത്, കണ്‍സഷന്‍ ഔദാര്യമല്ല; സ്വകാര്യ ബസുകള്‍ക്കെതിരെ വിദ്യാഭ്യാസ മന്ത്രി

സനാതന ധര്‍മ്മത്തിനെതിരെ പ്രസംഗിച്ച കമല്‍ഹാസന്റെ കഴുത്തുവെട്ടുമെന്ന് ഭീഷണി; സീരിയല്‍ നടനെതിരെ പരാതി

എല്ലാം കാണുക

ഏറ്റവും പുതിയത്

കേള്‍വി കുറവ് ഡിമെന്‍ഷ്യ വരാനുള്ള സാധ്യത കൂട്ടുന്നു, ഇക്കാര്യങ്ങള്‍ അറിയണം

സമ്പന്നര്‍ക്ക് കാന്‍സര്‍ വരാന്‍ സാധ്യത കൂടുതലാണെന്ന് പഠനം!

Mulberry: മൾബറി കഴിച്ചാൽ ഉണ്ടാകുന്ന പാർശ്വഫലങ്ങളും അലർജികളും എന്തൊക്കെയെന്നറിയാമോ?

സിങ്ക് കൂടുതലുള്ള ഈ ഭക്ഷണങ്ങള്‍ സ്ത്രീകള്‍ നിര്‍ബന്ധമായും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം

ഒരു ദിവസം എത്ര കപ്പ് ചായ കുടിക്കുന്നതാണ് ആരോഗ്യകരം? നിങ്ങള്‍ ഇങ്ങനെയാണോ

അടുത്ത ലേഖനം
Show comments