Select Your Language

Notifications

webdunia
webdunia
webdunia
webdunia

മുട്ട പുഴുങ്ങിയ വെള്ളം കളയാനുള്ളതല്ല!

മുട്ട പുഴുങ്ങിയ വെള്ളം കളയാനുള്ളതല്ല!

നിഹാരിക കെ.എസ്

, ശനി, 25 ജനുവരി 2025 (12:10 IST)
ബ്രേക്ക്ഫാസ്റ്റിന് വളരെ ഫാസ്റ്റായി ഉള്‍പ്പെടുത്താവുന്ന ഒന്നാണ് പുഴുങ്ങിയ മുട്ട. പുഴുങ്ങിയ മുട്ട കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആരോഗ്യപ്രദരമാണ്. പ്രോട്ടീൻ, കാത്സ്യം, ബി വിറ്റാമിനുകൾ തുടങ്ങിയ ആരോ​ഗ്യത്തിന് വേണ്ട നിരവധി അവശ്യ പോഷകങ്ങൾ മുട്ടയില്‍ അടങ്ങിയിട്ടുണ്ട്. മുട്ട പുഴുങ്ങിയ വെള്ളം പലരും കളയാറാണ് പതിവ്. അതിന്റെ ഗുണങ്ങൾ അറിയാത്തതിനാലാണിത്. മുട്ട പുഴുങ്ങിയ വെള്ളം ധാതു സമൃദ്ധമാണ്.
 
മുട്ട വെള്ളത്തിലിട്ട് പുഴുങ്ങുമ്പോൾ മുട്ടയുടെ തോടിൽ നിന്ന് കാത്സ്യം വെള്ളത്തിലേക്ക് ഇറങ്ങുന്നു. ഇത് കാത്സ്യം ആവശ്യമായ ചെടികൾക്ക് വളമായി ഉപയോ​ഗിക്കാം. രാസവസ്തുക്കൾ ഉപയോ​ഗിക്കാത്തതു കൊണ്ട് ഇത് തികച്ചും സുരക്ഷിതമായ മാർ​ഗാണ്. കാത്സ്യം മണ്ണിന്റെ പിഎച്ച് ബാലൻസ് ചെയ്യാൻ സഹായിക്കും. ഇത് ചെടികളെ മണ്ണിൽ നിന്ന് ഫലപ്രദമായി പോഷകങ്ങൾ ആ​ഗിരണം ചെയ്യാൻ സഹായിക്കും. വെള്ളം തണുത്ത ശേഷം ഇത് ഇൻഡോർ ചെടികളിൽ അല്ലെങ്കിൽ തക്കാളി, കുരുമുളകു പോലുള്ള ചെടികൾക്ക് ഒഴിക്കാം. ചെടികൾ നല്ല രീതിയിൽ വളരാൻ ഇത് സഹായിക്കും.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ശരീരം ചൂടാക്കുന്ന ഈ ഭക്ഷണങ്ങള്‍ ചൂട് കാലത്ത് കഴിക്കരുത്