പാവയ്ക്ക കേമന്‍ ആണ്; കഴിക്കാന്‍ മടി കാണിക്കരുത് !
പാവയ്ക്കയിലെ കയ്പ്പ് നീരിലാണ് അതിന്റെ പോഷകങ്ങള്‍ മുഴുവന്‍ ഉള്ളതെന്നാണ് പറയുന്നത്
Publish Date: Fri, 29 Mar 2024 (12:22 IST)
Updated Date: Fri, 29 Mar 2024 (12:24 IST)
പാവക്കയ്ക്ക് ഒത്തിരി ഗുണങ്ങളുണ്ടെന്ന് എല്ലാവര്‍ക്കും അറിയാം. എണ്ണിയാലൊടുങ്ങാത്ത ഗുണങ്ങള്‍ ഉണ്ടെങ്കിലും കയ്പ് അനുഭവപ്പെടുത്തിനാലാണ് മിക്കവരും പാവയ്ക്കയെ മാറ്റി നിര്‍ത്തുന്നത്. എന്നാല്‍ വിറ്റാമിന്റെ കലവറയാണ് ഈ കയ്പ്പിന്റെ വില്ലന്‍. ചിലര്‍ പാവയ്ക്ക പുഴുങ്ങി അതിന്റെ കയ്പ്പ് വെള്ളം കളഞ്ഞ് ഉപയോഗിക്കുന്നു. എന്നാല്‍ അത് നല്ലതല്ല എന്നാണ് പഠനങ്ങള്‍ പറയുന്നത്.
പാവയ്ക്കയിലെ കയ്പ്പ് നീരിലാണ് അതിന്റെ പോഷകങ്ങള്‍ മുഴുവന്‍ ഉള്ളതെന്നാണ് പറയുന്നത്. ശരീരത്തിന് ആവശ്യമായ വിറ്റാമിനുകളെല്ലാം അടങ്ങിയിരിക്കുന്ന പാവക്കയില്‍ മികച്ച ഗുണങ്ങള്‍ ഉള്ളതു പോലെ തന്നെ ആസ്മ, ജലദോഷം, ചുമ എന്നിവയ്ക്ക് ആശ്വാസം നല്‍കാനും പാവയ്ക്കയ്ക്ക് കഴിവുണ്ട്. ആന്റി ഓക്സിഡന്റുകളും വിറ്റാമിനുകളും അടങ്ങിയിരിക്കുന്ന പാവയ്ക്ക രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുകയും ശരീരത്തില്‍ അടിഞ്ഞു കൂടിയിട്ടുള്ള കൊഴുപ്പിനെ ഇല്ലാതാക്കുകയും ചെയ്യും.
റൈബോഫ്ളേവിന്‍, ബീറ്റാ കരോട്ടിന്‍, മഗ്നീഷ്യം, ഫോസ്ഫറസ് തയാമിന്‍, സിങ്ക്, ഫോളിയേറ്റ് തുടങ്ങിയ ഘടകങ്ങള്‍ പാവയ്ക്കയിലുണ്ട്. അതിനൊപ്പം ശിരോചര്‍മത്തിലുണ്ടാകുന്ന അണുബാധകളും അ?ക?റ്റാന്‍ പാവയ്ക്കയില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിനുകള്‍ക്ക് കഴിവുണ്ട്.