ഈ ക്യാൻസറിനെ പുരുഷന്മാർ ഭയക്കണം

ഈ ക്യാൻസറിനെ പുരുഷന്മാർ ഭയക്കണം

ശനി, 24 നവം‌ബര്‍ 2018 (12:37 IST)
ക്യാൻസർ എന്നും ഒരു വില്ലൻ തന്നെയാണ്. അത് സ്‌ത്രീകൾക്കായലും പുരുഷന്മാർക്കായാലും. അനിയന്ത്രിതമായ കോശവളര്‍ച്ചയും കലകള്‍ നശിക്കുകയും ചെയ്യുന്ന രോഗമാണ് ക്യാന്‍സർ‍. ഓരോ വര്‍ഷവും 1.4 കോടി ജനങ്ങള്‍ ക്യാന്‍സര്‍ രോഗത്തിന് അടിപ്പെടുകയും, അതില്‍ പകുതിയോളം പേര്‍ മരണപ്പെടുകയും ചെയ്യുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
 
എന്നാൽ പുരുഷന്മാർ പേടിക്കേണ്ട ഒരുതരം ക്യാൻസറാണ് ബ്ലാഡർ ക്യാൻസർ. പ്രായമായവരിലാണ് പ്രധാനമായും ബ്ലാഡര്‍ ക്യാന്‍സര്‍ ഉണ്ടാകുന്നത്. എന്നാല്‍ ചെറുപ്പക്കാരേയും ഈ ക്യാന്‍സര്‍ ബാധിക്കുന്നു. മദ്യപാനവും പുകവലിയും ഉൾപ്പെടെയുള്ള ജീവിതശൈലി ഇതിന് പ്രധാനകാരണം തന്നെയാണ്.
 
മൂത്രം പിടിച്ച് വെക്കുന്നതും പലപ്പോഴും ഇന്‍ഫെക്ഷന്‍ പോലുള്ള അവസ്ഥകള്‍ക്ക് കാരണമാകുന്നു. അതിനാല്‍ ഇത്തരം സാഹചര്യങ്ങള്‍ ഉണ്ടാകാതെ നോക്കണം. അതുകൊണ്ടുതന്നെ പുരുഷമാർ ഈ ക്യാൻസറിനെ ഭയക്കണം.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ലൈംഗിക ബന്ധത്തിലേർപ്പെടാൻ സ്‌ത്രീകളേക്കാൾ ഭയം പുരുഷന്മാർക്ക്?