ലൈംഗിക ബന്ധത്തിലേർപ്പെടാൻ സ്‌ത്രീകളേക്കാൾ ഭയം പുരുഷന്മാർക്ക്?

ലൈംഗിക ബന്ധത്തിലേർപ്പെടാൻ സ്‌ത്രീകളേക്കാൾ ഭയം പുരുഷന്മാർക്ക്?

ശനി, 24 നവം‌ബര്‍ 2018 (12:03 IST)
ലൈംഗിക ബന്ധത്തിന്റെ ആദ്യഘട്ടത്തിൽ പ്രശ്‌നങ്ങൾ നേരിടുന്നത് സ്‌ത്രീകൾ ആണെന്നാണ് പൊതുവേ പറയാറുള്ളത്. എന്നാൽ ഇത് എത്രമാത്രം ശരിയാണ്? പഠനം പറയുന്നത് അങ്ങനെയാണോ? സ്‌ത്രീകളേക്കാൾ പ്രശ്‌നം പുരുഷന്മാർക്ക് ഉണ്ടായേക്കാം എന്നാണ് വിദഗ്ധർ പറയുന്നത്.
 
ലൈംഗികബന്ധത്തിനിടയില്‍ പുരുഷന് നേടിരുന്ന പ്രശ്നങ്ങൾക്ക് പല കാരണങ്ങളും ഉണ്ടാകാം. അധികം സ്‌ത്രീകളും പുരുഷന്റെ ഈ ഭയത്തെ തിരിച്ചറിയുന്നില്ല എന്നതാണ് പ്രധാന പ്രശ്‌നം. പുരുഷമാർക്ക് ഇതിനോട് ഭയം കാണില്ല എന്ന തെറ്റുദ്ധാരണയാണ് ഇതിന് പിന്നിൽ.
 
വൈകിയുണ്ടാകുന്ന സ്ഖലനം, അഥവാ വികലമായ സ്ഖലനമാണ് ഇവർ നേരിടുന്ന പ്രധാന പ്രശ്നം. ആരോഗ്യസ്ഥിതി, മരുന്നുകൾ, ശസ്ത്രകിയകൾ തുടങ്ങി നിരവധി കാരണങ്ങൾ മൂലമാവാം ഇത്തരം പ്രശ്നങ്ങൾ നേരിടുന്നത്. ഈ കാരണങ്ങൾ മാനസികമോ ശാരീരികമോ ആകാം. 
 
വിഷാദരോഗം, ഉത്കണ്ഠ അല്ലെങ്കിൽ പിരിമുറുക്കം തുടങ്ങിയവയും മൂത്രനാളത്തിലെ അണുബാധ പോലെയുള്ള അണുബാധകളും പുരുഷൻ ഭയപ്പെടുന്നതുതന്നെയാണ്. ഇതിനെല്ലാം പുറമേ സ്വന്തം പ്രകടനത്തെ കുറിച്ചുള്ള ഉത്കണ്ഠയും ആകാംക്ഷയും ഉണ്ടാകുന്നതും സ്വാഭാവികം.
 

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം മുട്ട കഴിച്ചാല്‍ പണികിട്ടുമോ ?; ശരീരഭാരം വര്‍ദ്ധിപ്പിക്കാത്ത ഭക്ഷണങ്ങള്‍ ഏതെല്ലാം ?