Select Your Language

Notifications

webdunia
webdunia
webdunia
webdunia

പ്രോട്ടീന്റെയും വിറ്റാമിനുകളുടെയും കലവറ; പക്ഷെ എല്ലാ ദിവസവും മുട്ട കഴിക്കുന്നത് അത്ര നല്ലതല്ല

ഗുണങ്ങൾ വളരെയധികം ഉള്ളതുകൊണ്ട് തന്നെ മുട്ട ദിവസവും കഴിക്കാമോ എന്ന സംശയം പലർക്കുമുണ്ട്.

How many eggs should you eat per day, Boiled Egg, health benefits of Egg, Egg and Health, ഒരു ദിവസം എത്ര മുട്ട കഴിക്കാം

നിഹാരിക കെ.എസ്

, ബുധന്‍, 17 സെപ്‌റ്റംബര്‍ 2025 (10:24 IST)
ശരീരത്തിന് ആവശ്യമായ എല്ലാ പോഷകങ്ങളും അടങ്ങിയ ഭക്ഷണമാണ് മുട്ട. പ്രോട്ടീന്റെ മികച്ച ഉറവിടം മാത്രമല്ല, വിറ്റാമിൻ എ, ഫോളേറ്റ്, വിറ്റാമിൻ ബി5, ബി 12, ബി2, ബി6, വിറ്റാമിൻ ഡി, വിറ്റാമിൻ ഇ, വിറ്റാമിൻ കെ തുടങ്ങിയവയാൽ സമൃദമാണ് മുട്ട. ഫോസ്‌ഫെറസ്, സെലിനിയം, കാൽസ്യം, സിങ്ക്, കൊളിൻ, ഇരുമ്പ് തുടങ്ങിയവയും ഇതിൽ അടങ്ങിയിട്ടുണ്ട്.
 
ഗുണങ്ങൾ വളരെയധികം ഉള്ളതുകൊണ്ട് തന്നെ മുട്ട ദിവസവും കഴിക്കാമോ എന്ന സംശയം പലർക്കുമുണ്ട്. മുട്ട ദിവസവും കഴിക്കുന്നത് നല്ലതല്ലെന്നാണ് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. അമിതമായാൽ എന്താണെങ്കിലും അത് വിഷമാണ്. ഒരു പരിധിക്കപ്പുറം മുട്ട കഴിക്കുന്നത് ശരീരത്തിന് ഗുണം ഉണ്ടാവില്ലെന്ന് മാത്രമല്ല ദോഷവുമാണ്.
 
മുട്ടയിൽ കൊളസ്ട്രോൾ കൂടുതലാണ്. മുട്ട അടങ്ങുന്ന പ്രഭാത ഭക്ഷണം കഴിക്കുന്നവർക്ക് മറ്റുള്ളവരെക്കൾ കൊളസട്രോൾ ശരീരത്തിൽ കൂടുതലാണെന്ന് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ശരീരത്തിൽ കൊളസ്ട്രോളിൻ്റെ അളവ് കൂടുതലുള്ളവർ ആരോഗ്യ വിദഗ്ധരുടെ നിർദേശപ്രകാരം മാത്രമേ മുട്ട കഴിക്കാവൂ.
 
ദിവസവും മുട്ട കഴിച്ചാൽ, അത് പകുതി മുട്ടയാണെങ്കിൽ പോലും ഹൃദ്രോഗങ്ങൾ വരാനുള്ള സാധ്യത വളരെ കൂടുതലാണെന്നാണ് JAMA ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ പറയുന്നത്.  ചിലർ മുട്ട അമിതമായി കഴിക്കുന്നവരാണ്. ഈ ശീലം കാരണം ശരീര ഭാരം കൂടാനുള്ള സാധ്യതയുണ്ട്. പ്രത്യേകിച്ച് മുട്ടയുടെ മഞ്ഞക്കരുവിൽ കൊഴുപ്പ് ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ഒഴിവാക്കി വെള്ളക്കരു മാത്രമായി കഴിക്കുന്നത് നല്ലതാണ്.
 
പോഷകങ്ങൾ മുട്ടയിൽ കൂടുതലായി അടങ്ങിയിട്ടുണ്ട്. എന്നാൽ മുട്ട അമിതമായി കഴച്ചാൽ ശരീരത്തിൽ ദഹന സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാകും. അസിഡിറ്റി പോലുള്ള പ്രശ്നങ്ങൾക്ക് ഇത് കാരണമാകും. ചിലർക്ക് തുടർച്ചയായ ഓക്കാനം അനുഭവപ്പെടുന്നതിനൊപ്പം അലർജിയും ഉണ്ടായേക്കാം.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഏറ്റവും മികച്ച പാചക എണ്ണകള്‍ ഏതൊക്കെയെന്നറിയാമോ