Select Your Language

Notifications

webdunia
webdunia
webdunia
webdunia

'പാതാളത്തിൽ പോയ മാവേലിയെ ഇനി തിരിച്ചു കൊണ്ട് വരണമല്ലോ': ഓണാശംസ നേർന്ന അമിതാഭ് ബച്ചന് ട്രോൾ പൂരം

Amithabh Bachan

നിഹാരിക കെ.എസ്

, ഞായര്‍, 14 സെപ്‌റ്റംബര്‍ 2025 (11:50 IST)
ഓണാശംസകളുമായി എത്തിയ ബോളിവുഡ് താരം അമിതാഭ് ബച്ചനെ ട്രോളി മലയാളികൾ. ഓണാശംസകൾ എന്ന ക്യാപ്ഷനോടെ വെള്ള ജുബ്ബയും മുണ്ടും സ്വർണക്കരയുള്ള ഷാളും അണിഞ്ഞു നിൽക്കുന്ന ഫോട്ടോ അദ്ദേഹം മണിക്കൂറുകൾക്ക് മുൻപ് ഫേസ്‌ബുക്കിൽ പങ്കുവച്ചിരുന്നു. ഓണം കഴിഞ്ഞ് ഒരാഴ്ച ആയി ഇപ്പോഴാണോ ആശംസ നൽകുന്നതെന്ന് പറഞ്ഞാണ് മലയാളികൾ കമന്റ് ബോക്സിൽ ട്രോളുന്നത്.
 
'ഓണം ഒക്കെ കഴിഞ്ഞു, പോയിട്ട് അടുത്ത വർഷം വാ, താങ്കൾക്കും ഓണാശംസകൾ പക്ഷെ ഓണം കഴിഞ്ഞിട്ട് ഒരാഴ്ചയായി സാർ, ഡ്രസ്സ് ഓർഡർ കിട്ടാൻ ലേറ്റ് ആയി പോയി…, പോയിട്ട് ദീപാവലിക്ക് വാ…, പാതാളത്തിൽ പോയ മാവേലിയെ ഇനി തിരിച്ചു കൊണ്ട് വരണമല്ലോ', എന്നിങ്ങനെ നിരവധി കമന്റുകളാണ് അദ്ദേഹത്തിന്റെ പോസ്റ്റിന് വന്നുകൊണ്ടിരിക്കുന്നത്.
 
എന്നാൽ ഈ ട്രോളുകൾക്ക് ഇടയിലും തിരിച്ച് ആശംസ പറയാനും നടൻറെ ആരോഗ്യത്തെ പറ്റി അന്വേഷിക്കാനും മലയാളികൾ മറന്നിട്ടില്ല. ആരോഗ്യപരമായ കാര്യങ്ങൾ തൻ്റെ ജീവിതത്തെ എത്ര മാത്രം സ്വാധീനിക്കുന്നുണ്ടെന്ന് നടൻ മുൻപ് വെളിപ്പെടുത്തിയിരുന്നു. ശരീരത്തിന്റെ ബാലൻസ് നിലനിർത്താൻ വീട്ടിൽ സപ്പോർട്ട് ബാറുകൾ സ്ഥാപിക്കേണ്ടി വന്നുവെന്നും വാർധക്യത്തിൽ ശരീരത്തിന് പതുക്കെ ബാലൻസ് നഷ്ടപ്പെട്ടു തുടങ്ങുമെന്നും, അത് പരിശോധിച്ച് മെച്ചപ്പെടുത്തേണ്ടതുണ്ടെന്നും അമിതാഭ് ബച്ചൻ ബ്ലോ​ഗിൽ കുറിച്ചു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Bigg Boss Malayalam Season 7: നിങ്ങള്‍ ബിഗ് ബോസ് ഇഷ്ടപ്പെടാത്തവരാണെങ്കിലും ഈ എപ്പിസോഡ് നിര്‍ബന്ധമായും കാണണം, ലാലേട്ടാ നന്ദി !