Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആർത്തവകാലത്ത് പൈനാപ്പിൾ കഴിക്കാമോ?

Menstruation

നിഹാരിക കെ.എസ്

, ശനി, 6 സെപ്‌റ്റംബര്‍ 2025 (15:31 IST)
ആർത്തവസമയം പലർക്കും പല രീതിയിലാണ് വേദന അനുഭവപ്പെടുക. ക്ഷീണവും വയറുവേദനയും അനുഭവിക്കുന്നവർ നമുക്ക് ചുറ്റിലുമുണ്ട്. ശരീരത്തിനുണ്ടാകുന്ന വേദനകൾക്കൊക്കെ പല പരിഹാരങ്ങളുണ്ട്. ആർത്തവദിവസങ്ങളിൽ ഭക്ഷണ കാര്യത്തിൽ പ്രത്യേകം ശ്രദ്ധ കൊടുക്കേണ്ടതുണ്ട്‌ ആർത്തവ സമയത്ത് പൈനാപ്പിൾ കഴിക്കുന്നത് നല്ലതാണത്ര. 
 
ആന്റി ഓക്സിഡന്റുകളാൽ സമ്പന്നമാണ് പൈനാപ്പിൾ. കൂടാതെ ആന്റി-ഇൻഫ്‌ളമേറ്ററി ഗുണങ്ങളുമുണ്ട്. 'ബ്രോംലൈൻ' എന്ന ഒരു ഡൈജസ്റ്റീവ് എൻസൈമും ഫൈബറും ഇവയിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. അതിനാൽ വയറുവേദന, വയറിളക്കം, മലബന്ധം തുടങ്ങിയവയെ തടയാനും ദഹനം മെച്ചപ്പെടുത്താനും ആർത്തവ വേദനയെ കുറയ്ക്കാനും ഇത് സഹായിക്കും.
 
പൈനാപ്പിളിൽ വിറ്റാമിൻ സി അടങ്ങിയിരിക്കുന്നതിനാൽ രോഗപ്രതിരോധശേഷി കൂട്ടാനും ഇത് സഹായിക്കും. ഇവ അമിത രക്തസ്രാവത്തെ നിയന്ത്രിക്കാനും സഹായിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. വിറ്റാമിൻ സി ഇരുമ്പിന്റെ ആഗിരണത്തിനും ഗുണം ചെയ്യും. വിളർച്ചയെ അകറ്റാനും തളർച്ച മാറ്റാനും ഇത് നല്ലതാണ്.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

യൂറിക് ആസിഡ് കൂടുതലുള്ളവര്‍ക്ക് ഓറഞ്ച് ജ്യൂസ് നല്ലതാണോ ദോഷമാണോ