Select Your Language

Notifications

webdunia
webdunia
webdunia
webdunia

മൂക്കിൽ നിന്ന് രക്തം വരാറുണ്ടോ? ശ്രദ്ധിക്കണം പിന്നിൽ ഈ രോഗങ്ങളായിരിക്കാം

മൂക്കിൽ നിന്ന് രക്തം വരാറുണ്ടോ? ശ്രദ്ധിക്കണം പിന്നിൽ ഈ രോഗങ്ങളായിരിക്കാം

മൂക്കിൽ നിന്ന് രക്തം വരാറുണ്ടോ? ശ്രദ്ധിക്കണം പിന്നിൽ ഈ രോഗങ്ങളായിരിക്കാം
, ചൊവ്വ, 13 നവം‌ബര്‍ 2018 (15:35 IST)
മൂക്കിൽ നിന്ന് രക്തം വരുന്നതിന് കാരണങ്ങൾ പലതാണ്. പലർക്കും ഇത് പേടിപ്പെടുത്തുന്ന ഒരു സംഭവവുമാണ്. കാരണം ക്യാന്‍സര്‍ പോലുള്ള അല്‍പം ഗൗരവമുള്ള രോഗങ്ങളുടെ ലക്ഷണമായും മൂക്കില്‍ നിന്ന് രക്തം വന്നേക്കാം. എന്നാല്‍ എല്ലായ്‌പ്പോഴും ഇത് പ്രശ്‌നമാകണമെന്നില്ല.
 
നമ്മൾ അറിയാതെ മൂക്കിനകത്ത് മുടിവ് പറ്റിയിട്ടുണ്ടെങ്കിലോ മൂക്കിൽ നിന്നും സ്വാഭാവികമായും രക്തം വന്നേക്കാം. കുട്ടികൾ, മുതിര്‍ന്നവര്‍, ഗര്‍ഭിണികള്‍ അങ്ങനെ പല പ്രായത്തിലും പല അവസ്ഥകളിലുമുള്ള ആളുകളില്‍ ഇങ്ങനെ സംഭവിക്കാറുണ്ട്. 
 
മൂക്കിനകത്തെ സിരകള്‍ വളരെ നേര്‍ത്തതാണ്. അതിനാല്‍ തന്നെ ഇതിന് എളുപ്പത്തില്‍ കേടുപാടുകള്‍ സംഭവിക്കാന്‍ സാധ്യതയുണ്ട്. ഇങ്ങനെയാണ് പലപ്പോഴും മൂക്കിനകത്ത് നിന്ന് രക്തം വരുന്നത്. അലർജി കാരണമോ അല്ലെങ്കിൽ നിരന്തരം തുമ്മുന്നത് കാരണമോ ഇങ്ങനെ ഉണ്ടായേക്കാം. ഇതൊന്നും
 
ശ്വാസകോശത്തിലെ അണുബാധയും ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും രക്തം കട്ട പിടിക്കാന്‍ സഹായിക്കുന്ന ഘടകങ്ങളില്‍ പ്രശ്‌നമുണ്ടാകുന്നതും ബ്ലീഡിംഗ് പ്രശ്‌നം ഉണ്ടാകുന്നതും ക്യാന്‍സർ ലക്ഷണമായും ഇങ്ങനെ സംഭവിച്ചേക്കാം. സാധാരണഗതിയില്‍ മൂക്കില്‍ നിന്ന് അല്‍പം രക്തം വരുന്ന സാഹചര്യങ്ങളെ ഭയപ്പെടേണ്ടതില്ല. എന്നാല്‍ 20 മുതല്‍ 25 മിനുറ്റില്‍ അധികം സമയത്തേക്ക് രക്തം വരുന്നുണ്ടെങ്കില്‍ അത് ശ്രദ്ധിക്കേണ്ടതുണ്ട്. ഉടന്‍ തന്നെ ആശുപത്രിയില്‍ പോവുകയും ഡോക്ടറെ കാണുകയും ചെയ്യേണ്ടതുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ചെറിയ അളവില്‍ മദ്യപിക്കുന്നവരും രോഗികളാകും; കാരണം ഇതാണ്