Select Your Language

Notifications

webdunia
webdunia
webdunia
webdunia

തൈരിനൊപ്പം ചിക്കന്‍ കഴിക്കാമോ

തൈരിനൊപ്പം ചിക്കന്‍ കഴിക്കാമോ

സിആര്‍ രവിചന്ദ്രന്‍

, വ്യാഴം, 25 മെയ് 2023 (16:46 IST)
ദിവസവുംപലതരം ആഹാരസാധനങ്ങള്‍ കഴിക്കുന്നവരാണ് നമ്മള്‍. എന്നാല്‍ ഏതൊക്കെ ഭക്ഷണങ്ങള്‍ ഏതൊക്കെ രീതിയില്‍ കഴിക്കാം ഏതൊക്കെ രീതിയില്‍ കഴിക്കാന്‍ പാടില്ല എന്നതിനെക്കുറിച്ചുള്ള അറിവ് പലര്‍ക്കും കുറവാണ്. അത്തരത്തില്‍ വളരെ പ്രാധാന്യത്തോടെ കാണേണ്ട ഒന്നാണ് വിരുദ്ധാഹാരം. പരസ്പരം കൂടിക്കലര്‍ത്തുകയോ ഒന്നിച്ച് ചേര്‍ത്ത് പാകം ചെയ്യുകയോ ചെയ്യുമ്പോള്‍ ശരീരത്തിന് ഹാനികരമായ രീതിയിലുള്ള ഭക്ഷ്യവസ്തുവായി മാറുന്ന ആഹാരസാധനങ്ങളെയാണ് വിരുദ്ധാഹാരം എന്ന് പറയുന്നത്. ഇത്തരത്തിലുള്ള ഭക്ഷണങ്ങള്‍ ശരീരത്തില്‍ വിഷ സമാനമായ ഫലങ്ങള്‍ സൃഷ്ടിച്ചേക്കാം. 
 
അത്തരത്തില്‍ തൈരിനൊപ്പം കഴിക്കാന്‍ പാടില്ലാത്ത ആഹാരമാണ് ചിക്കന്‍. അതുപോലെ തന്നെ പായസം, വാഴപ്പഴം, മാനിറച്ചി എന്നിവയൊന്നും തന്നെ തൈരിന് ഒപ്പം കഴിക്കാന്‍ പാടില്ല. ഇവ വിരുദ്ധ ആഹാരങ്ങളുടെ കൂട്ടത്തില്‍ പെടുന്നവയാണ്. ഇത്തരത്തില്‍ പരസ്പരം കഴിക്കാന്‍ പാടില്ലാത്ത നിരവധി ആഹാരസാധനങ്ങള്‍ ഉണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കാബേജ് കഴിച്ചാല്‍ തൈറോയ്ഡ് വരുമോ?