സംസ്ഥാനത്തെ 60ശതമാനത്തോളം വിദ്യാര്‍ത്ഥികള്‍ ഡിപ്രഷന്‍ അനുഭവിക്കുന്നുണ്ടെന്ന് പഠനം. കനല്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നേതൃത്വത്തിലാണ് പഠനം നടത്തിയത്. ഏകദേശം 15 ശതമാനം വിദ്യാര്‍ത്ഥികള്‍ക്ക് ഡിപ്രഷനും 27ശതമാനത്തിലധികം വിദ്യാര്‍ത്ഥികള്‍ക്ക് ഉത്കണ്ഠയ്ക്കും അടിയന്തര വൈദ്യസഹായം ആവശ്യമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
കൊല്ല, തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളിലെ 16 സ്‌കൂളുകളില്‍ നിന്നായി 457 വിദ്യാര്‍ത്ഥികളാണ് പഠനത്തില്‍ പങ്കെടുത്തത്.