Select Your Language

Notifications

webdunia
webdunia
webdunia
webdunia

കുഞ്ഞുങ്ങൾക്ക് മുലപ്പാലിനു പകരം നൽകാവുന്നത് പ്രകൃതിദത്തമായ ഈ പാനീയം

കുഞ്ഞുങ്ങൾക്ക് മുലപ്പാലിനു പകരം നൽകാവുന്നത് പ്രകൃതിദത്തമായ ഈ പാനീയം
, ബുധന്‍, 28 മാര്‍ച്ച് 2018 (14:13 IST)
മുലപ്പാലാണ് കുഞ്ഞിന്റെ വളർച്ചക്കുള്ള ദൈവദത്തമായ പാനീയവും രോഗപ്രതിരോധ ശേഷിക്കായുള്ള ഉത്തമ ഔഷധവും. എന്നാൽ മുലപ്പാൽ കുറവു വരുന്നത് കാരണമോ ഉടനെ ജോലിയിൽ പ്രവേശിക്കേണ്ട സാഹചര്യങ്ങളിലോ പ്രസവിച്ച് അധിക കാലം കുഞ്ഞിന് മുലപ്പാൽ നൽകാൻ കഴിയാത്ത അമ്മമാർണ്ട്. ഇത്തരക്കാർക്ക് മുലപ്പാലിനു പകരം കുഞ്ഞിന് എന്തു നൽകണം എന്നുള്ള കാര്യത്തിൽ എപ്പോഴും സംശയങ്ങളാണ്. 
 
മുലപ്പാലിനു പകരം കുഞ്ഞുങ്ങൾക്ക് നൽകാവുന്ന ഉത്തമ പാനിയം തേങ്ങാപാൽ ആണെന്നാണ് പുതിയ പഠനങ്ങൾ വെളിപ്പെടുത്തുന്നത്. വിയറ്റ്നാം, തായ്‌ലാന്റ്, ശ്രീലങ്ക മലേഷ്യ തുടങ്ങിയ രാജ്യങ്ങളിലെ കുട്ടികളിൽ നടത്തിയ പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് തേങ്ങാപാൽ പശുവിൻ പാലിനേക്കാൾ കുട്ടികൾക്ക് നല്ലതാണെന്ന് കണ്ടെത്തിയത്. 
 
പശുവിൻ പാലിൽ അടങ്ങിയിരിക്കുന്ന ലാക്ടോസ് കുട്ടികളിൽ ദഹനപ്രശ്നങ്ങൾക്ക് കാരണമാകും. എന്നാൽ, ഈ പ്രശ്നം തേങ്ങാപാലിൻ ഇല്ല എന്നുള്ളതാണ് എറ്റവും വലിയ ഗുണം. മാത്രമല്ല തേങ്ങാപാൽ എല്ലുകളൂടെ ആരോഗ്യത്തിനും നിർജ്ജലീകരണം തടയാനും ഉത്തമാണ്. 
 
ഒട്ടുമിക്കവരും പശുവിൻ പാലാണ് മുലപ്പാലിനു പകരം കുഞ്ഞിന് നൽകാറുള്ളത്. എന്നാൽ പശുവിൻ പാല് നവജാത ശിശുക്കളുടെ ആരോഗ്യത്തിന് നല്ലതല്ല എന്നുള്ളതാണ് വാസ്തവം. വീട്ടിൽ വളർത്തുന്ന പശുവിന്റെ പാലുപോലും കുട്ടികൾക്ക് നൽകാതിരിക്കുന്നതാണ് ഉത്തമം. കടകളിൽ നിന്നും വാങ്ങാൻ കിട്ടുന്ന ക്രിത്രിമ ന്യൂട്രീഷൻ പൊടികൾ കുട്ടികളുടെ ആരോഗ്യത്തിന് ദോഷകരമാണ്

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആര്‍ത്തവ സമയത്ത് കഠിനവേദനയോ? ഇഞ്ചി ഉഗ്രന്‍ ഔഷധമാണ്!