അറിയാമോ, കാപ്പിയുടെ കടുപ്പം നോക്കി ആളുകളെ വിലയിരുത്താം!

അറിയാമോ, കാപ്പിയുടെ കടുപ്പം നോക്കി ആളുകളെ വിലയിരുത്താം!

വ്യാഴം, 29 നവം‌ബര്‍ 2018 (14:04 IST)
കാപ്പിയുടെ കടുപ്പം നോക്കി ആളുകളെ വിലയിരുത്താം. എങ്ങനെ എന്നല്ലേ. എല്ലാവരും കടുപ്പത്തിന്റെ കാര്യത്തിൽ ഒരുപോലെയല്ല. പലർക്കും പല ഇഷ്‌ടങ്ങളാണ്. പാല് കൂടിയത്, പൊടി കൂടിയത്, മധുരം കൂടിയത് അങ്ങനെ പല ഇഷ്‌ടങ്ങളാണ് ഓരോരുത്തർക്കും.
 
ഇവരുടെ ഈ ഇഷ്ടാനിഷ്ടങ്ങളെല്ലാം നോക്കി നമ്മുടെ മാനസികാവസ്ഥ നിര്‍ണ്ണയിക്കാമെന്നാണ് പുതിയൊരു പഠനം അവകാശപ്പെടുന്നത്. ഓസ്‌ട്രേലിയയിലെ ഇന്‍സ്ബ്രക്ക് യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള ഒരു കൂട്ടം ഗവേഷകരാണ് രസകരമായ ഈ പഠനം നടത്തിയത്. 
 
കഴിക്കുമ്പോള്‍ സാധാരണഗതിയില്‍ അല്‍പം കയ്പ് തോന്നുന്ന തരത്തിലുള്ള കാപ്പി ഇഷ്‌ടപ്പെടുന്നവർ അല്‍പം 'സൈക്കോ'കളായിരിക്കുമെന്നാണ് പഠനം പറയുന്നത്‍. മറ്റുള്ളവരെ വേദനിപ്പിക്കുന്നതില്‍ ആനന്ദം കണ്ടെത്തുന്ന തരത്തിലുള്ള ക്രൂരത വരെ ഇവരുടെ മനസ്സിലുണ്ടാകുമെന്നും ഇവർ പറയുന്നു.
 
കടുപ്പം കുറവായ കാപ്പി കഴിക്കുന്നവര്‍ പൊതുവേ സ്‌നേഹ സമ്പന്നരും സമാധാനപ്രിയരുമാണത്രേ.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം പഴങ്ങളും പച്ചക്കറികളും കഴിക്കുമ്പോൾ ശ്രദ്ധവേണം, നിപ്പ പകരാനുള്ള സാഹചര്യമെന്ന് ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്