Select Your Language

Notifications

webdunia
webdunia
webdunia
webdunia

പച്ചക്കറികളിൽ കേമൻ ബ്രോക്കോളി!

പച്ചക്കറികളിൽ കേമൻ ബ്രോക്കോളി!

പച്ചക്കറികളിൽ കേമൻ ബ്രോക്കോളി!
, വ്യാഴം, 29 നവം‌ബര്‍ 2018 (11:22 IST)
നമ്മുടെ ശരീരത്തിന് ആവശ്യമുള്ള നിരവധി ഘടകങ്ങൾ അടങ്ങിയിട്ടുള്ള പച്ചക്കറിയാണ് ബ്രോക്കോളി. ഇരുമ്പും ധാതുക്കളും പോഷകങ്ങളും അടങ്ങിയ ബ്രോക്കോളി എല്ലാ ദിവസവും കഴിക്കാൻ പറ്റുമെങ്കിൽ അത്രയും നല്ലതാണ്. എന്നാൽ നമ്മളിൽ അധികപേരും ബ്രോക്കോളിയുടെ കാര്യത്തിൽ അത്ര പരിചയസമ്പന്നരല്ല എന്നതാണ് വാസ്തവം.
 
പ്രോട്ടീൻ, വൈറ്റമിൻ ഇ, ധാരാളം നാരുകൾ, വൈറ്റമിൻ ബി 6, കോപ്പർ, പൊട്ടാസ്യം എന്നിവ അടങ്ങിയിട്ടുള്ള ബ്രോക്കോളി കഴിക്കുന്നതിലൂടെ ക്യാൻസറിനെ വരെ തടയാമെന്ന് പഠനം പറയുന്നു. കൂടാതെ കൊളസ്‌ട്രോളിനെ നിയന്ത്രിക്കാനും ഇത് കേമനാണ്.
 
100 ഗ്രാം ബ്രോക്കോളിയിൽ 47 ഗ്രാം കാത്സ്യം അടങ്ങിയിട്ടുണ്ട്. എല്ലുകളുടെയും പല്ലുകളുടെയും ബലത്തിന് വളരെ നല്ലതാണ് ബ്രോക്കോളി. ഇത് പ്രതിരോധശേഷി കൂട്ടാനും സഹായിക്കുന്നു. ബ്രോക്കോളിയെ പോലെ തന്നെ പ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കുന്ന മറ്റ് രണ്ട് പച്ചക്കറികളാണ് ക്യാബേജും കോളീഫ്ളവറും.
 
അലർജി പ്രശ്നമുള്ളവർ ദിവസവും ബ്രോക്കോളി കഴിക്കുക. ജലദോഷം, ചുമ, തുമ്മൽ എന്നിവ അകറ്റാൻ വളരെ നല്ലതാണ് ബ്രോക്കോളി. ബ്രോക്കോളിയിൽ മഗ്നീഷ്യം ധാരാളം അടങ്ങിയിട്ടുണ്ട്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തുളസി യഥാര്‍ത്ഥത്തില്‍ ഒരു സച്ചിന്‍ ടെണ്ടുല്‍ക്കറാണ് !