Select Your Language

Notifications

webdunia
webdunia
webdunia
webdunia

ജലദോഷം മാറ്റാന്‍ പരീക്ഷിക്കാം ഈ പൊടിക്കൈകള്‍

ജലദോഷം മാറ്റാന്‍ പരീക്ഷിക്കാം ഈ പൊടിക്കൈകള്‍

സിആര്‍ രവിചന്ദ്രന്‍

, ചൊവ്വ, 24 സെപ്‌റ്റംബര്‍ 2024 (18:57 IST)
നമ്മളില്‍ എല്ലാവര്‍ക്കും ഒരിക്കലെങ്കിലും വന്നിട്ടുള്ളതാണ് ജലദോഷം. ജലദോഷത്തിന്റെ വിഷമതകള്‍ അനുഭവിച്ചിട്ടില്ലാത്തവരായി ആരും തന്നെ ഉണ്ടാവില്ല. എന്നാല്‍ ആശുപത്രിയില്‍ പോകാതെ  നമുക്ക് വീട്ടില്‍ തന്നെ ചികിത്സിക്കാവുന്നതുമായ അസുഖമാണ് ജലദോഷം. ധാരാളം പൊടികൈകള്‍ നമ്മളില്‍ പലരും ഇതിനോടകം പരീക്ഷിച്ചിട്ടും ഉണ്ടാകും. അതില്‍ ഒന്നാണ് ഇഞ്ചിയിട്ട് തിളപ്പിച്ച വെള്ളമോ ചായയോ കുടിക്കുന്നത്. അതുപോലെ തന്നെ ഇഞ്ചിനീരും തേനും സമം ചേര്‍ത്ത് കഴിക്കുന്നതും ജലദോഷം മാറാന്‍ സഹായിക്കും. 
 
തുളസിയില ഉപയോഗിച്ച് കഷായം ഉണ്ടാക്കി കഴിക്കുന്നതാണ് മറ്റൊരു രീതി. ഇതും ജലദോഷം അകറ്റാന്‍  നല്ലൊരു ഉപാധിയാണ്. ഗ്രാമ്പു തേനില്‍ ചേര്‍ത്ത് കഴിക്കുന്നതും നല്ലതാണ്. ഇവയെക്കാളും ഏറ്റവും പ്രധാനം തിളപ്പിച്ചാറ്റിയ വെള്ളം ധാരാളം കുടിക്കുകയെന്നതാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇന്ത്യയിൽ മരണങ്ങളുടെ പ്രധാനകാരണം ജീവിതശൈലി രോഗങ്ങൾ, ആരോഗ്യനയം മാറ്റണമെന്ന് ലോകാരോഗ്യസംഘടന