Select Your Language

Notifications

webdunia
webdunia
webdunia
webdunia

കട്ടപ്പനയിലെ ഹോട്ടലില്‍ വിളമ്പിയ ചിക്കന്‍കറിയില്‍ ജീവനുള്ള പുഴുക്കള്‍; മൂന്ന് വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍

കട്ടപ്പനയിലെ ഹോട്ടലില്‍ വിളമ്പിയ ചിക്കന്‍കറിയില്‍ ജീവനുള്ള പുഴുക്കള്‍; മൂന്ന് വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍

സിആര്‍ രവിചന്ദ്രന്‍

, ശനി, 21 സെപ്‌റ്റംബര്‍ 2024 (19:08 IST)
കട്ടപ്പനയിലെ ഹോട്ടലില്‍ വിളമ്പിയ ചിക്കന്‍കറിയില്‍ ജീവനുള്ള പുഴുക്കളെ കണ്ടെത്തി. പുഴുക്കളെ കിട്ടിയ ചിക്കന്‍കറി കഴിച്ച മൂന്ന് വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു.  ഇവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. കട്ടപ്പന പള്ളിക്കവലയിലെ ഏയ്സ് ഹോട്ടലിലാണ് സംഭവം.
 
സ്വിമ്മിങ് അക്കാദമിയിലെ നീന്തല്‍ പരിശീലനത്തിന് ശേഷം സ്വിമ്മിങ് മൂന്ന് കുട്ടികള്‍ സമീപത്തെ ഹോട്ടലിലെത്തി ഭക്ഷണം കഴിക്കുകയായിരുന്നു. ഇതിനിടെയാണ് കറിയില്‍ ജീവനുള്ള പുഴുക്കളെ കണ്ടത്. തുടര്‍ന്ന് സംഭവത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി. എന്നാല്‍ വയറുവേദനയും തളര്‍ച്ചയും അനുഭവപ്പെട്ടതോടെ വിദ്യാര്‍ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഈ രാജ്യങ്ങളില്‍ പോയാല്‍ പണിയെടുത്ത് മുടിയും; ജോലി സമയം കൂടുതലുള്ള രാജ്യങ്ങള്‍ ഇവയാണ്