Select Your Language

Notifications

webdunia
webdunia
webdunia
webdunia

Health Tips: ക്രീം ബിസ്‌കറ്റിലെ ക്രീം അടര്‍ത്തി കഴിക്കുന്നവറുടെ ശ്രദ്ധയ്ക്ക്...

പ്രത്യേകിച്ച് ക്രീം ബിസ്‌ക്കറ്റ് അടര്‍ത്തി ക്രീം മാത്രം കഴിക്കുന്നതും പലരുടെയും ശീലമാണ്.

Cream Biscuit

നിഹാരിക കെ.എസ്

, വ്യാഴം, 14 ഓഗസ്റ്റ് 2025 (15:53 IST)
മധുരം ഇഷ്ടമുള്ളവരുടെ പ്രിയ സാധനമാണ് ക്രീം ബിസ്ക്കറ്റ്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഇഷ്ടം. പലതരത്തിലും നിറത്തിലുള്ള ക്രീം ബിസ്കറ്റുകൾ ഇപ്പോൾ മാർക്കറ്റിൽ ലഭ്യമാണ്. പലപ്പോഴും കുട്ടികള്‍ക്ക് സ്‌കൂളില്‍ സ്‌നാക്‌സ് ബോക്‌സില്‍ ഇതു കൊടുത്തുവിടാറുണ്ട്. പ്രത്യേകിച്ച് ക്രീം ബിസ്‌ക്കറ്റ് അടര്‍ത്തി ക്രീം മാത്രം കഴിക്കുന്നതും പലരുടെയും ശീലമാണ്. 
 
എന്നാല്‍ നിങ്ങള്‍ ആരോഗ്യം പതിയെ ബലി കൊടുക്കുകയാണെന്നുള്ള കാര്യം മറക്കണ്ട. ഇത്തരം ബിസ്‌ക്കറ്റുകള്‍ പതിവായി കഴിക്കുന്നത് ആരോഗ്യത്തിൻ നല്ലതല്ല. ക്രീം ബിസ്‌ക്കറ്റിൽ ആരോഗ്യകരമായ ഒന്നും തന്നെയില്ല. ശരീരത്തിന് ആവശ്യമില്ലാത്ത രാസവസ്തുക്കൾ മാത്രമാണ് അടങ്ങിയിരിക്കുന്നത്. 
 
ഒരു ക്രീം ബിസ്‌ക്കറ്റിനുള്ളിലെ ഫില്ലിങ് യഥാര്‍ഥത്തില്‍ ക്രീം അല്ല, അത് വനസ്പതി അല്ലെങ്കില്‍ ഡാല്‍ഡ പോലുള്ള ഹൈഡ്രജനേറ്റഡ് കൊഴുപ്പുകള്‍, പഞ്ചസാര സിറപ്പ്, കൃത്രിമ ഫ്‌ളേവറുകള്‍, സുഗന്ധങ്ങള്‍, കളറിങ് ഏജന്റുകള്‍, കേടാകാതിരിക്കാനുള്ള പ്രിസര്‍വേറ്റിവുകള്‍ എന്നിവയുടെ മിശ്രിതമാണ്. ഇത് പതിവായി ശരീരത്തില്‍ ചെല്ലുന്നത് ഹാനികരമാണ്.
 
യഥാര്‍ഥ ക്രീമിനെ അനുകരിക്കുകയും നിര്‍മാണ ച്ചെലവ് കുറഞ്ഞതുമായ ഇവയില്‍ ഒരു പോഷകഘടകവുമില്ലെന്ന് തന്നെ പറയാം. ഇത്തരത്തിലുള്ള ക്രീമില്‍ അടങ്ങിയിരിക്കുന്ന ഏറ്റവും അപകടകാരി കൊഴുപ്പ് തന്നെയാണ്. ഇത് ഹൃദ്രോഗ സാധ്യത വര്‍ധിപ്പിക്കുകയും കാലക്രമേണ ടൈപ് 2 പ്രമേഹത്തിലേക്കും നയിക്കുന്നു. കുട്ടികളിൽ പൊണ്ണത്തടി ഉണ്ടാകാൻ ഇത് കാരണമാകുന്നു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കേള്‍വി കുറവ് ഡിമെന്‍ഷ്യ വരാനുള്ള സാധ്യത കൂട്ടുന്നു, ഇക്കാര്യങ്ങള്‍ അറിയണം