വീട്ടില്‍ എയര്‍ ഫ്രെഷനറുകള്‍ ഉപയോഗിക്കുന്നതിന്റെ അപകടങ്ങള്‍ അറിഞ്ഞിരിക്കണം
എയര്‍ ഫ്രെഷനറുകളിലെ കെമിക്കലുകള്‍ ദിവസവും ശ്വസിക്കുന്നത് ആസ്ത്മ
വീടുകള്‍ക്ക് നല്ല മണം നല്‍കാന്‍ നമ്മള്‍ എയര്‍ ഫ്രെഷനറുകള്‍ ഉപയോഗിക്കുന്നു. എന്നാല്‍ അവയിലെ രാസവസ്തുക്കള്‍ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്ന് നിങ്ങള്‍ക്കറിയാമോ? എയര്‍ ഫ്രെഷനറുകളിലെ കെമിക്കലുകള്‍ ദിവസവും ശ്വസിക്കുന്നത് ആസ്ത്മ, ശ്വസന പ്രശ്‌നങ്ങള്‍ തുടങ്ങിയ വിട്ടുമാറാത്ത പ്രശ്‌നങ്ങള്‍ക്ക് കാരണമാകും. ആസ്ത്മ രോഗികള്‍, കുട്ടികള്‍, ഗര്‍ഭിണികള്‍ എന്നിവരുടെ അടുത്ത് അവ ഉപയോഗിക്കുന്നത് ഒഴിവാക്കുക.
അതുപോലെ തന്നെ എയര്‍ ഫ്രെഷ്നറുകള്‍ കണ്ണുകള്‍, തൊണ്ട, ശ്വാസകോശം എന്നിവയെ പ്രകോപിപ്പിക്കും. അവയുടെ ദീര്‍ഘകാല ഉപയോഗം കരളിനെയും വൃക്കകളെയും പോലും ദോഷകരമായി ബാധിക്കും. കൂടാതെ പൂച്ചകള്‍, നായ്ക്കള്‍, പക്ഷികള്‍ തുടങ്ങിയ വളര്‍ത്തുമൃഗങ്ങള്‍ക്ക് എയര്‍ ഫ്രെഷനറുകള്‍ ദോഷം വരുത്തുകയും ശ്വസിക്കാന്‍ ബുദ്ധിമുട്ട്, തുമ്മല്‍, ചുമ, ചര്‍മ്മത്തിലെ പ്രകോപനം, പെരുമാറ്റത്തിലെ മാറ്റങ്ങള്‍ എന്നിവയ്ക്ക് കാരണമാവുകയും ചെയ്യും.