കോളിഫ്ളവര്‍ പലർക്കും അത്ര പ്രിയങ്കരനല്ല. കുട്ടികള്‍ക്കും ചെറുപ്പക്കാര്‍ക്കുമെല്ലാം ഇത് ഡീപ് ഫ്രൈ ചെയ്ത് നൽകിയാൽ വലിയ ഇഷ്ടമാകും. വെറുതെ കറി വച്ച് കഴിക്കാൻ താൽപ്പര്യമില്ലാത്ത വിഭവങ്ങളിലൊന്നാണ് ഇത്. പക്ഷേ ആരോഗ്യകരമായ രീതിയില്‍, എന്നുവച്ചാല്‍ അധികം എണ്ണയൊന്നും ചേര്‍ക്കാതെയാണെങ്കില്‍ കൂടെക്കൂടെ കോളിഫ്ളവര്‍ കഴിക്കുന്നത് ശരീരത്തിന് വളരെ നല്ലതാണ് കെട്ടോ.
കോളിഫ്ളവറിന് പലവിധത്തിലുള്ള ആരോഗ്യഗുണങ്ങളുമുണ്ട്. വൈറ്റമിൻ-സി, വൈറ്റമിൻ-കെ, ഫോളേറ്റ് എന്നിവയാണ് കോളിഫ്ളവറിന്‍റെ വലിയ പ്രത്യേകതകള്‍. സ്കിൻ, മുടി, എല്ല്, രക്തക്കുഴലുകള്‍, ഹൃദയം എന്നിവയുടെ ആരോഗ്യത്തിനും പ്രതിരോധശേഷി മെച്ചപ്പെടുത്തുന്നതിനും മുറിവുകളോ പരുക്കുകളോ പെട്ടെന്ന് ഭേദപ്പെടുത്തുന്നതിനും എല്ലാം സഹായകമായി വരുന്ന ഘടകങ്ങളാണ് വൈറ്റമിൻ-സിയും വൈറ്റമിൻ-കെയും.
ഫോളേറ്റ് ആകട്ടെ ചുവന്ന രക്താണുക്കളുടെ ഉത്പാദനത്തിനും കോശങ്ങളുടെ പ്രവര്‍ത്തനം ശരിയായ രീതിയില്‍ നടക്കുന്നതിനുമെല്ലാം നമ്മെ സഹായിക്കുന്ന ഘടകങ്ങളാണ്. കോശങ്ങളുടെ രൂപീകരണത്തിന് വേണം എന്നതിനാല്‍ തന്നെ ഗര്‍ഭിണികള്‍ക്ക് നിര്‍ബന്ധമായും വേണ്ടൊരു ഘടകമാണ് ഫോളേറ്റ്. വണ്ണം കുറയ്ക്കാനുള്ള ഡയറ്റിലും ഗര്‍ഭിണികളുടെ ഡയറ്റിലുമെല്ലാം കോളിഫ്ളവര്‍ സധൈര്യം ഉള്‍പ്പെടുത്താവുന്നതാണ്. ഏത് രോഗമുള്ളവര്‍ക്കും ഇത് ധൈര്യമായി കഴിക്കാവുന്നതാണ്.