Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബാക്ടീരിയല്‍ ഇന്‍ഫക്ഷനെ തടയാന്‍ ഈ ഉണങ്ങിയ പഴം എന്നും കഴിക്കാം

ബാക്ടീരിയല്‍ ഇന്‍ഫക്ഷനെ തടയാന്‍ ഈ ഉണങ്ങിയ പഴം എന്നും കഴിക്കാം

സിആര്‍ രവിചന്ദ്രന്‍

, ശനി, 2 മാര്‍ച്ച് 2024 (12:29 IST)
ഈന്തപ്പഴത്തിന്റെ ആരോഗ്യഗുണങ്ങളെ കുറിച്ച് കൂടുതല്‍ പറയേറണ്ട കാര്യമില്ല. ആന്റിഓക്‌സിഡന്റുകളുടെയും അവശ്യവിറ്റാമിനുകളുടെയും കലവറയാണ് ഈന്തപ്പഴം. നൂറുഗ്രാം ഈന്തപ്പഴത്തില്‍ 277 കലോറി ഊര്‍ജമാണുള്ളത്. 75ഗ്രാം കാര്‍ബോഹൈഗ്രേറ്റും രണ്ടുഗ്രാം പ്രോട്ടീനും ഏഴുഗ്രാം ഫൈബറും ഉണ്ട്. കൂടാതെ പൊട്ടാസ്യം, കോപ്പര്‍, മഗ്നീഷ്യം, അയണ്‍ എന്നിവ ധാരാളം ഉണ്ട്. പഠനങ്ങള്‍ പറയുന്നത് ദിവസവും 3-5 ഈന്തപ്പഴം കഴിക്കുന്നത് വിവിധ രോഗങ്ങള്‍ വരുന്നത് തടയുമെന്നാണ്. കരോട്ടനോയിഡ്, ഫ്‌ലാവനോയിഡ്, ഫെനോലിക് ആസിഡ് തുടങ്ങിയ അത്യാവശ്യ ആന്റിഓക്‌സിഡന്റുകളാണ് ഈന്തപ്പഴത്തിലുള്ളത്. കരോട്ടനോയിഡ് ഹൃദയാരോഗ്യത്തിന് അത്യാവശ്യമാണ്. ഫ്‌ലാവനോയിഡ് അണുബാധയുണ്ടാക്കുന്നത് തടയുന്നു. 
 
കൂടാതെ ഇതിലടങ്ങിയിരിക്കുന്ന ഫൈബര്‍ ദഹനത്തിന് സഹായിക്കുന്നു. മലബന്ധം തടയുകയും മലത്തിലെ അമോണിയത്തിന്റെ അളവ് കുറയ്ക്കുകയും ചെയ്യുന്നു. ബ്രെയിന്‍ ഡീജനറേറ്റ് മൂലമുണ്ടാകുന്ന അഴ്‌സിമേഴ്‌സ് രോഗ സാധ്യതയും ഈന്തപ്പഴം കുറയ്ക്കുന്നു. ഈന്തപ്പഴത്തിന് ബാക്ടീരിയല്‍ ഇന്‍ഫക്ഷനെതിരെ പ്രവര്‍ത്തിക്കാനുള്ള കഴിവുണ്ട്. മരണകാരണമായേക്കാവുന്ന ഇ കോളി ബാക്ടീരിയേയും ന്യുമോണിയയേയും ചെറുക്കാനുള്ള കഴിവ് ഈന്തപ്പഴത്തിനുണ്ട്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ചൂടുസമയത്ത് ആവശ്യത്തിന് വെള്ളം ശരീരത്തില്‍ ഇല്ലെങ്കില്‍ ഈ ബുദ്ധിമുട്ടുകള്‍ ഉണ്ടാകും