Select Your Language

Notifications

webdunia
webdunia
webdunia
webdunia

തട്ടുകട ഫുഡ് ഇടയ്ക്കിടെ കഴിക്കാറുണ്ടോ? അപകടം അരികെ

ഫാസ്റ്റ് ഫുഡ് സ്ഥിരമായി കഴിക്കുമ്പോള്‍ കരളില്‍ അമിതമായ കൊഴുപ്പ് അടിഞ്ഞു ചേര്‍ന്ന് ഇത് നോണ്‍ ആല്‍ക്കഹോളിക്ക് ഫാറ്റി ലിവറിലേക്ക് നയിക്കുന്നു

തട്ടുകട ഫുഡ് ഇടയ്ക്കിടെ കഴിക്കാറുണ്ടോ? അപകടം അരികെ

രേണുക വേണു

, വെള്ളി, 12 ജൂലൈ 2024 (11:17 IST)
ശരീരഭാരം കുറയ്ക്കണമെങ്കില്‍ കൃത്യമായ വ്യായാമവും ഭക്ഷണ നിയന്ത്രണവും അത്യാവശ്യമാണ്. ശരീരത്തിനു ഗുണം ചെയ്യുന്നതും എന്നാല്‍ കൊഴുപ്പ് കുറഞ്ഞതുമായ ഭക്ഷണമാണ് ശരീരഭാരം നിയന്ത്രിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ശീലിക്കേണ്ടത്. ഫാസ്റ്റ് ഫുഡ് പതിവായി കഴിക്കുന്നവരില്‍ അമിത ഭാരത്തിനു സാധ്യത വളരെ കൂടുതലാണ്. ഫാസ്റ്റ് ഫുഡ് പതിവായി കഴിക്കുന്നത് കരള്‍ രോഗത്തിനുള്ള സാധ്യത വര്‍ധിപ്പിക്കുമെന്നും പഠനങ്ങള്‍ ഉണ്ട്. 
 
ഫാസ്റ്റ് ഫുഡ് സ്ഥിരമായി കഴിക്കുമ്പോള്‍ കരളില്‍ അമിതമായ കൊഴുപ്പ് അടിഞ്ഞു ചേര്‍ന്ന് ഇത് നോണ്‍ ആല്‍ക്കഹോളിക്ക് ഫാറ്റി ലിവറിലേക്ക് നയിക്കുന്നു. ഫാസ്റ്റ് ഫുഡില്‍ നിന്ന് ദിവസേനെയുള്ള കലോറിയുടെ 20 ശതമാനം അല്ലെങ്കില്‍ അതില്‍ കൂടുതല്‍ കഴിക്കുന്നത് സ്റ്റീറ്റോസിസ് എന്നറിയപ്പെടുന്ന ഫാറ്റി ലിവര്‍ രോഗത്തിനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു. ഫാസ്റ്റ് ഫുഡ് ഭക്ഷണങ്ങളില്‍ കൊഴുപ്പും കലോറിയും പഞ്ചസാരയും കൂടുതല്‍ ആണെങ്കിലും പോഷകങ്ങളും നാരുകളും കുറവാണ്. 
 
ഫാസ്റ്റ് ഫുഡ് പതിവായി കഴിക്കുന്നത് ഹൃദയാഘാതത്തിലേക്ക് വരെ നയിക്കുന്നു. നോണ്‍-ആല്‍ക്കഹോളിക്ക് ഫാറ്റി ലിവര്‍ ഉള്ള ആളുകള്‍ക്ക് ഹൃദയ സംബന്ധമായ അസുഖങ്ങള്‍, കരള്‍ അര്‍ബുദം അല്ലെങ്കില്‍ അവസാന ഘട്ട കരള്‍ രോഗം എന്നിവയ്ക്കുള്ള സാധ്യത കൂടുതലാണെന്ന് ഗവേഷകര്‍ പറയുന്നു. കൊഴുപ്പിന്റെ തോത് ചെറുതായി വര്‍ധിച്ചാല്‍ പോലും നോണ്‍ ആല്‍ക്കഹോളിക്ക് ഫാറ്റി ലിവറിന് സാധ്യതയുണ്ട്. 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നിങ്ങളുടെ രീതികള്‍ ഇങ്ങനെയാണെങ്കില്‍ അമിതവണ്ണം വിട്ടുമാറില്ല