Select Your Language

Notifications

webdunia
webdunia
webdunia
webdunia

കുട്ടികള്‍ക്ക് ഈ ഭക്ഷണ സാധനങ്ങള്‍ അധികം നല്‍കരുത്

കുട്ടികള്‍ക്ക് അധികം ഉപ്പിന്റെ ആവശ്യമില്ല

കുട്ടികള്‍ക്ക് ഈ ഭക്ഷണ സാധനങ്ങള്‍ അധികം നല്‍കരുത്
, ശനി, 28 ഒക്‌ടോബര്‍ 2023 (17:57 IST)
കുട്ടികളുടെ ആരോഗ്യം സംരക്ഷിക്കാനുള്ള ചുമതല മുതിര്‍ന്നവര്‍ക്കുണ്ട്. ചില ഭക്ഷണ സാധനങ്ങള്‍ കുട്ടികള്‍ക്ക് അമിതമായി നല്‍കരുത്. അത് അവരുടെ ആരോഗ്യത്തെ വളരെ മോശമായി ബാധിക്കും. 
 
കുട്ടികള്‍ക്ക് അധികം ഉപ്പിന്റെ ആവശ്യമില്ല. അമിതമായി ഉപ്പ് ശരീരത്തില്‍ എത്തിയാല്‍ അത് കുട്ടികളുടെ കിഡ്‌നിയെ സാരമായി ബാധിക്കും. സോസേജ്, ഉപ്പ് ധാരാളം അടങ്ങിയ ചിപ്‌സ് എന്നിവ കുട്ടികള്‍ക്ക് കൊടുക്കരുത്. പഞ്ചസാര അടങ്ങിയ ഭക്ഷണ സാധനങ്ങളും മിതപ്പെടുത്തണം. അമിതമായി മധുരം കഴിക്കുന്നത് കുട്ടികളുടെ പല്ലുകള്‍ക്ക് ദോഷം ചെയ്യും. 
 
പൂരിത കൊഴുപ്പ് അടങ്ങിയ ബിസ്‌കറ്റ്‌സ്, കേക്ക്, വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍ എന്നിവ കൊടുക്കരുത്. കുട്ടികള്‍ അമിതമായി തേന്‍ കഴിച്ചാല്‍ അത് ബോട്ടുലിസം എന്ന രോഗാവസ്ഥയിലേക്ക് നയിക്കും. പകുതി വേവില്‍ മുട്ട കൊടുക്കുന്നതും കുട്ടികളുടെ ആരോഗ്യത്തിനു നല്ലതല്ല. ഫൈബര്‍ ധാരാളം അടങ്ങിയ പച്ചക്കറികള്‍ കുട്ടികള്‍ക്ക് കൊടുക്കാവുന്നതാണ്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇങ്ങനെ കിടന്നാണോ ഉറങ്ങുന്നത്? പരമാവധി ഒഴിവാക്കണം