Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇടക്കിടെ കൈവിരലുകള്‍ തരിക്കാറുണ്ടോ, ഇക്കാര്യങ്ങള്‍ അറിയണം

ഇടക്കിടെ കൈവിരലുകള്‍ തരിക്കാറുണ്ടോ, ഇക്കാര്യങ്ങള്‍ അറിയണം

സിആര്‍ രവിചന്ദ്രന്‍

, ചൊവ്വ, 8 ഒക്‌ടോബര്‍ 2024 (19:00 IST)
വിരലുകള്‍ പതിവായി ഉപയോഗിക്കുന്ന കാരണം യുവാക്കളില്‍ പോലും സാധാരണയായി വിരല്‍ വേദന ഉണ്ടാകാറുണ്ട്. ജോയിന്റ് വേദനയാണ് ഇതിന് കാരണം. കഴിഞ്ഞ കാലത്തൊക്കെ ഒരു പ്രായമാകുമ്പോള്‍ ആണ് സന്ധികളിലും മറ്റും വേദന അനുഭവപ്പെടുന്നത്. എന്നാല്‍, ഇപ്പോള്‍ ചെറുപ്രായത്തില്‍ വരെ അസുഖങ്ങള്‍ പിടിപെടാന്‍ സാധ്യതയുണ്ട്.
 
കൂടാതെ കൈപ്പത്തി തരിക്കുക, ഏതെങ്കിലും വസ്തുക്കള്‍ കൂടുതല്‍ നേരം പിടിച്ചാല്‍ കൈതരിച്ചു പോകുക, ബസ്സില്‍ കയറി പിടിച്ചു നില്‍ക്കുമ്പോള്‍ കൈ തരിച്ചു പോകുക, കുറച്ചുനേരം പച്ചക്കറി കത്തി കൊണ്ട് അരിയുമ്പോഴേയ്ക്കും കൈതരിക്കുക, രാത്രി ഉറക്കത്തില്‍ കൈ തരിക്കുക, കൈ വിലരലുകള്‍ അനക്കാന്‍ കഴിയാതെ വരിക, വിരലുകള്‍ കോച്ചി പിടിക്കുന്നതായി ഫീല്‍ ചെയ്യുക, എന്നിവയാണ് പൊതുവെയുണ്ടാകുന്ന പ്രശ്‌നങ്ങള്‍.
 
ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം വ്യായാമം തന്നെയാണ്. പേശികള്‍ക്ക് ഉറപ്പ് ഉണ്ടാകുമ്പോള്‍ ഇടക്ക് വേദന അനുഭവപ്പെട്ടേക്കാം. ഇടക്കിടക്ക് വിരലുകള്‍ക്ക് വിശ്രമം കൊടുക്കുക. ഇടക്കിടെ വിരലുകള്‍ ഞൊട്ടവിടുവിക്കുക. വിരല്‍ നേരെ വിടര്‍ത്തി മടക്കുക. രണ്ട് മൂന്ന് മിനിറ്റ് നേരത്തെക്ക് ഈ പ്രവൃത്തി തുടരുക.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ടെഡ് രോഗികള്‍ക്കുണ്ടാക്കുന്ന രോഗലക്ഷണങ്ങള്‍ പലതാണ്, ഇക്കാര്യങ്ങള്‍ അറിയണം