Select Your Language

Notifications

webdunia
webdunia
webdunia
webdunia

ചോറ് വീണ്ടും വിണ്ടും തിളപ്പിച്ചൂറ്റി കഴിക്കരുത് !

പാചകം ചെയ്ത ഉടനെ തന്നെ ചോറ് കഴിക്കുന്നതാണ് ഏറ്റവും നല്ലത്

Do not reheat rice more than once

രേണുക വേണു

, ശനി, 25 മെയ് 2024 (13:44 IST)
വീട്ടില്‍ ചോറ് ബാക്കി വരുമ്പോള്‍ പിറ്റേ ദിവസം അത് തിളപ്പിച്ചൂറ്റി കഴിക്കുന്ന ശീലം പൊതുവെ മലയാളികള്‍ക്കുണ്ട്. എളുപ്പ പണിക്ക് വേണ്ടിയാണ് അങ്ങനെ ചെയ്യുന്നതെങ്കിലും തിളപ്പിച്ചൂറ്റിയ ചോറ് കഴിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. ഇല്ലെങ്കില്‍ ഭക്ഷ്യവിഷബാധയ്ക്ക് പോലും സാധ്യതയുണ്ടെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. 
 
മറ്റ് ഭക്ഷണ വിഭവങ്ങളില്‍ നിന്ന് വ്യത്യസ്തമായി ചോറില്‍ ബാസിലസ് സെറസ് എന്ന ബാക്ടീര കാണപ്പെടുന്നു. തിളപ്പിച്ചൂറ്റിയ ചോറ് കഴിക്കുന്നതിലൂടെ ഭക്ഷ്യവിഷബാധ ഉണ്ടാക്കുന്നത് ഈ ബാക്ടീരിയകള്‍ ആണ്. ബാക്ടീരിയ വളര്‍ച്ച തടയാന്‍ ഉപയോഗിച്ച ശേഷം ചോറ് ഉടനെ തന്നെ തണുത്ത അന്തരീക്ഷത്തിലേക്ക് മാറ്റണം. ബാക്കി വന്ന ചോറ് ഉപയോഗ ശേഷം ഉടനെ ഫ്രിഡ്ജിലേക്ക് വയ്ക്കുകയാണ് നല്ലത്. ഒരു തവണയില്‍ കൂടുതല്‍ ചോറ് തിളപ്പിച്ചൂറ്റി ഉപയോഗിക്കരുത്. 
 
പാചകം ചെയ്ത ഉടനെ തന്നെ ചോറ് കഴിക്കുന്നതാണ് ഏറ്റവും നല്ലത്. ഒരു ദിവസത്തില്‍ കൂടുതല്‍ ചോറ് ഫ്രിഡ്ജില്‍ വെച്ച് ഉപയോഗിക്കരുത്. ചോറ് തിളപ്പിച്ചൂറ്റുമ്പോള്‍ നന്നായി എല്ലാ ഭാഗവും ചൂട് തട്ടി തിളപ്പിക്കാന്‍ ശ്രദ്ധിക്കണം. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഭാരം കൂടുതലാണോ, രോഗങ്ങള്‍ തേടി വരും!