Select Your Language

Notifications

webdunia
webdunia
webdunia
webdunia

പ്രമേഹം നിയന്ത്രിക്കാന്‍ ഒരു നേരത്തെ ഭക്ഷണം ഒഴിവാക്കിയാല്‍ മതിയോ? മണ്ടത്തരം

ഏതെങ്കിലും ഒരു നേരം ഭക്ഷണം ഒഴിവാക്കി പട്ടിണി കിടന്നതുകൊണ്ട് പ്രമേഹത്തെ പ്രതിരോധിക്കാന്‍ സാധിക്കില്ല

പ്രമേഹം നിയന്ത്രിക്കാന്‍ ഒരു നേരത്തെ ഭക്ഷണം ഒഴിവാക്കിയാല്‍ മതിയോ? മണ്ടത്തരം

രേണുക വേണു

, ശനി, 13 ജൂലൈ 2024 (11:15 IST)
പ്രമേഹവും ഭക്ഷണരീതിയും തമ്മില്‍ വളരെ അടുത്ത ബന്ധമുണ്ട്. പ്രമേഹമുള്ളവര്‍ ഭക്ഷണ കാര്യത്തില്‍ അതീവ ശ്രദ്ധ ചെലുത്തണം. കാലറി കൂടുതലുള്ള ഭക്ഷണങ്ങള്‍ അതായത് മധുരം, കൊഴുപ്പ് കൂടുതലുള്ള ഭക്ഷണങ്ങള്‍, കാര്‍ബോണേറ്റഡ് പാനീയങ്ങള്‍, ഫാസ്റ്റ് ഫുഡ് ബേക്കറി ആഹാരങ്ങള്‍ എന്നിവ അമിതമായി കഴിക്കുന്നത് ശരീര ഭാരം കൂടാന്‍ കാരണമാകും. ശരീരത്തില്‍ കൊഴുപ്പ് അടിയുന്നതു മൂലം ഇന്‍സുലിന്‍ പ്രതിരോധം ഉണ്ടാകാനും തന്മൂലം പ്രമേഹം വരാനും കാരണമാകുന്നു. 
 
ഏതെങ്കിലും ഒരു നേരം ഭക്ഷണം ഒഴിവാക്കി പട്ടിണി കിടന്നതുകൊണ്ട് പ്രമേഹത്തെ പ്രതിരോധിക്കാന്‍ സാധിക്കില്ല. അതിനു വേണ്ടത് കൃത്യമായ ഭക്ഷണ രീതിയാണ്. സമീകൃത ഭക്ഷണം കൃത്യമായ ഇടവേളകളില്‍ കഴിക്കുന്നതാണ് പ്രമേഹ രോഗികള്‍ക്ക് നല്ലത്. രക്തത്തിലെ പഞ്ചസാരയുടെ ഏറ്റക്കുറച്ചിലുകള്‍ തടയാന്‍ ഒരു പരിധി വരെ ഭക്ഷണക്രമം കൊണ്ട് സാധിക്കും. 
 
ഭക്ഷണ രീതി ശരിയല്ലെങ്കില്‍ രക്തത്തിലെ പഞ്ചസാരയുടെ അളവില്‍ വ്യതിയാനങ്ങള്‍ സംഭവിക്കാം. ദിവസവും ഏകദേശം ഒരേ സമയത്ത് ഭക്ഷണം കഴിക്കാന്‍ ശീലിക്കണം. എപ്പോഴും കൃത്യമായ അളവില്‍ തന്നെയായിരിക്കണം എല്ലാ ദിവസവും ഭക്ഷണം കഴിക്കേണ്ടത്. കൂടുതല്‍ ഭക്ഷണം മൂന്ന് നേരമായി കഴിക്കാതെ അതു നിയന്ത്രിച്ച് അഞ്ചോ ആറോ തവണകളായി കഴിക്കുന്നത് നല്ലതാണ്. അതായത് വളരെ ചെറിയ തോതില്‍ അഞ്ചോ ആറോ തവണ ഇടവിട്ട് ഭക്ഷണം കഴിക്കുന്ന ശീലം ഉണ്ടാക്കിയെടുക്കുക. 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബ്രേക്ക്ഫാസ്റ്റില്‍ ചെറുപയര്‍ ഉള്‍പ്പെടുത്തൂ