Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബെഡ്‌റൂമിലെ ലൈറ്റ് ഓഫാക്കിയ ശേഷം മൊബൈല്‍ ഉപയോഗിക്കാറുണ്ടോ?

Do not use mobile phone in dark light
, ചൊവ്വ, 7 നവം‌ബര്‍ 2023 (11:05 IST)
രാവിലെ എഴുന്നേറ്റ നിമിഷം മുതല്‍ രാത്രി ഉറങ്ങുന്നതു വരെ നമ്മുടെ സന്തതസഹചാരിയാണ് മൊബൈല്‍ ഫോണ്‍. എന്നാല്‍ അശ്രദ്ധയോടെ മൊബൈല്‍ ഉപയോഗിക്കുന്നവരാണ് നമുക്കിടയില്‍ ഭൂരിഭാഗം ആളുകളും. രാത്രി ബെഡ്‌റൂമിലെ ലൈറ്റ് ഓഫാക്കിയ ശേഷം മൊബൈലില്‍ കളിച്ചിരിക്കുന്ന ശീലം നിങ്ങള്‍ക്കുണ്ടോ? അത്തരക്കാരുടെ കണ്ണുകള്‍ക്ക് എട്ടിന്റെ പണി കിട്ടുമെന്നാണ് പഠനങ്ങള്‍. 
 
ഇരുട്ടുള്ള മുറിയില്‍ വെച്ച് മൊബൈല്‍ ഉപയോഗിക്കുമ്പോള്‍ അതില്‍ നിന്നു പുറത്തുവരുന്ന ബ്ലൂ ലൈറ്റ് കണ്ണുകള്‍ക്ക് ദോഷമാണ്. കോര്‍ണിയ, ലെന്‍സ്, റെറ്റിന എന്നീ ഭാഗങ്ങള്‍ക്ക് ബ്ലൂ ലൈറ്റ് ആഘാതം സൃഷ്ടിക്കുന്നു. ഇരുട്ടുള്ള മുറിയില്‍ മൊബൈല്‍ ഉപയോഗിക്കുമ്പോള്‍ നിങ്ങളുടെ കണ്ണുകള്‍ക്ക് സമ്മര്‍ദ്ദം കൂടുന്നു. ഇത് കാഴ്ച ശക്തിയെ പോലും സാരമായി ബാധിക്കും. ഇങ്ങനെ തുടര്‍ച്ചയായി ചെയ്യുന്നവരില്‍ തലവേദന കാണപ്പെടുന്നു. ഇരുണ്ട വെളിച്ചത്തില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുമ്പോള്‍ നിങ്ങളുടെ കണ്ണുകള്‍ വരണ്ടതാകുന്നു. ഇതേ തുടര്‍ന്ന് ഉറക്കമില്ലായ്മ, കണ്ണില്‍ ചൊറിച്ചില്‍ എന്നിവ അനുഭവപ്പെടും. നല്ല വെളിച്ചമുള്ള സ്ഥലത്തിരുന്ന് വേണം മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പ്രായക്കൂടുതല്‍ ഗര്‍ഭധാരണത്തിനുള്ള സാധ്യത കുറയ്ക്കും, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം