Webdunia - Bharat's app for daily news and videos

Install App

തലവേദന മുതല്‍ കാഴ്ച മങ്ങുന്നത് വരെ ലക്ഷണങ്ങള്‍; ഡിജിറ്റല്‍ ഐ സ്‌ട്രെയിന്‍ നിങ്ങള്‍ക്കുണ്ടോ

സ്മാര്‍ട്ട്ഫോണ്‍ വിഷന്‍ സിന്‍ഡ്രോം ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളെ ബാധിക്കുന്നുണ്ട്.

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 15 മെയ് 2025 (13:57 IST)
സ്മാര്‍ട്ട്‌ഫോണ്‍ വിഷന്‍ സിന്‍ഡ്രോം, ഡിജിറ്റല്‍ ഐ സ്‌ട്രെയിന്‍ എന്നും അറിയപ്പെടുന്നു. ആളുകള്‍ അവരുടെ സ്‌ക്രീനുകളില്‍ കൂടുതല്‍ സമയം ചെലവഴിക്കുന്നതിനാല്‍ ഉണ്ടാകുന്ന അവസ്ഥയാണിത്. സ്മാര്‍ട്ട്ഫോണ്‍ വിഷന്‍ സിന്‍ഡ്രോം ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളെ ബാധിക്കുന്നുണ്ട്. ഇത് കണ്ണിന് അസ്വസ്ഥതകളും നേത്ര പ്രശ്നങ്ങളും ഉണ്ടാക്കുന്നു. ഡിജിറ്റല്‍ ഐ സ്‌ട്രെയിന്‍ ദീര്‍ഘനേരം നീല വെളിച്ചത്തിലേക്ക് നോക്കുന്നതുമായ ബന്ധപ്പെട്ടിരിക്കുന്നു. 
 
അതിന്റെ ലക്ഷണങ്ങള്‍ തലവേദന മുതല്‍ കാഴ്ച മങ്ങുന്നത് വരെയാകാം. സ്മാര്‍ട്ട്ഫോണുകള്‍ പുറപ്പെടുവിക്കുന്ന നീല വെളിച്ചവും  കണ്‍ചിമ്മുന്നത് കുറയുന്നതും ഈ പ്രശ്നത്തിന് കാരണമാകുന്നു. സ്മാര്‍ട്ട്ഫോണ്‍ സ്‌ക്രീനുകളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് ദീര്‍ഘനേരം സമയം ചെലവഴിക്കുന്നത് കണ്ണുകളുടെ പേശികളെ ക്ഷീണിപ്പിക്കുകയും കാഴ്ച സംബന്ധമായ പ്രശ്നങ്ങളിലേക്ക് നയിക്കുകയും ചെയ്യും. 
 
ലോകമെമ്പാടുമുള്ള ആളുകള്‍ ശരാശരി 6 മണിക്കൂറും 40 മിനിറ്റും ഓരോ ദിവസവും സ്‌ക്രീന്‍ നോക്കുന്നതിനായി ചിലവഴിക്കുന്നു. കണ്ണിന്റെ ക്ഷീണം,കണ്ണിന്റെ ബുദ്ധിമുട്ട്, വരണ്ടതോ അസ്വസ്ഥയുള്ളതോ ആയ കണ്ണുകള്‍, മങ്ങിയ കാഴ്ച,തലവേദന കൃത്യമല്ലാത്ത ഉറക്ക രീതികള്‍,കഴുത്തിലും തോളിലും വേദന എന്നിവയൊക്കെയാണ് ഇതിന്റെ ലക്ഷണങ്ങള്‍.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഗില്ലിന് കണ്ണുകടി, വൈഭവിന്റെ പ്രകടനം ഭാഗ്യം മാത്രമെന്ന് പ്രതികരണം, കഴിവിനെ അംഗീകരിക്കാന്‍ പഠിക്കണമെന്ന് ആരാധകര്‍

'വിൻസിയെ കണ്ട് പഠിക്കൂ, കഞ്ചാവ്‌ വീരന്മാരെ താങ്ങരുത്'; യുവതാരങ്ങളോട് സോഷ്യൽ മീഡിയ

'എരിതീയില്‍ എണ്ണ പകര്‍ന്നതിന് നന്ദി..'; കഞ്ചാവ് ഉപയോഗം നോര്‍മലൈസ് ചെയ്ത് യുവതാരങ്ങള്‍!

എമ്പുരാൻ ഇന്ന് മുതൽ ഒ.ടി.ടിയില്‍; എവിടെ കാണാം?

വന്നതുപോലെ തിരിച്ചിറക്കം: പവന് 2200 രൂപ കുറഞ്ഞ് സ്വര്‍ണവില

എല്ലാം കാണുക

ഏറ്റവും പുതിയത്

തലവേദന മുതല്‍ കാഴ്ച മങ്ങുന്നത് വരെ ലക്ഷണങ്ങള്‍; ഡിജിറ്റല്‍ ഐ സ്‌ട്രെയിന്‍ നിങ്ങള്‍ക്കുണ്ടോ

സ്ഥിരമായി ഇയര്‍ഫോണ്‍ ഉപയോഗിക്കുന്ന ശീലമുണ്ടോ? ഈ പ്രശ്‌നങ്ങള്‍ക്കു സാധ്യത

പച്ചക്കറികളിലെ വിഷം കളയാൻ വഴിയുണ്ട്‌

നീല ചായ കുടിച്ചിട്ടുണ്ടോ? ആരോഗ്യ ഗുണങ്ങളിൽ ഒന്നാമൻ

Foreplay: എന്താണ് ഫോര്‍പ്ലേ? കിടപ്പറ രഹസ്യങ്ങള്‍

അടുത്ത ലേഖനം
Show comments