നീല ചായ കുടിച്ചിട്ടുണ്ടോ? ആരോഗ്യ ഗുണങ്ങളിൽ ഒന്നാമൻ
നീലചായയുടെ ആരോഗ്യ ഗുണങ്ങൾ എന്തൊക്കെയെന്ന് നോക്കാം;
ചായ പ്രേമികളോട് ചോദിച്ചാൽ പല തരത്തിലുള്ള ചായകൾ അവർ പറയും. അതിലൊന്നാണ് നീല ചായ. അഥവാ ശംഖുപുഷ്പ ചായ. നമ്മുടെ നാട്ടു വഴികളിൽ സാധാരണയായി കണ്ടു വരുന്ന ശംഖുപുഷ്പത്തിന്റെ പൂക്കൾ ഉപയോഗിച്ച് ഉണ്ടാക്കുന്ന ഈ ചായയ്ക്ക് നിരവധി ആരോഗ്യഗുണങ്ങളുണ്ട്.
ഔഷദ ഗുണങ്ങളെ തുടർന്ന് ആയുർവേദത്തിൽ വ്യാപകമായി ഉപയോഗിക്കുന്ന പുഷ്പമാണ് ശംഖുപുഷ്പം. ഇതിൽ അടങ്ങിയിരിക്കുന്ന ട്രോപെയ്ൻ ആൽക്കലോയിഡുകൾ പോലുള്ള ശക്തമായ ആൻ്റി സൈക്കോട്ടിക് സസ്യ സംയുക്തങ്ങൾ തലച്ചോറിനെ വിശ്രമിക്കാനും സമ്മർദം ഒഴിവാക്കാനും സഹായിക്കും. നീലചായയുടെ ആരോഗ്യ ഗുണങ്ങൾ എന്തൊക്കെയെന്ന് നോക്കാം;
* നീല ചായ സമ്മർദ്ദം ഒഴിവാക്കാനും മനസിനെ ശാന്തമാക്കാനും സഹായിക്കും
* ഇതൊരു വേദന സംഹാരി കൂടിയാണ്
* ഇത് സന്ധിവാത വേദനയ്ക്ക് ഗുണകരമാണ്
* നീല ചായ മലബന്ധം, ദഹനക്കേട്, ശരീരവണ്ണം എന്നിവ തടയാൻ സഹായിക്കും
* മാനസികാവസ്ഥ മെച്ചപ്പെടുത്താനും ഇത് സഹായിക്കും
* ഹൃദയാരോഗ്യത്തിനും നീല ചായ ഉത്തമമാണ്
* രക്തത്തിലെ കൊളസ്ട്രോളിന്റെ അളവു ക്രമീകരിക്കാനും ഇത് സഹായിക്കും