സ്മാര്‍ട്ട്ഫോണ്‍ വിഷന്‍ സിന്‍ഡ്രോം, ഡിജിറ്റല്‍ ഐ സ്‌ട്രെയിന്‍ എന്നും അറിയപ്പെടുന്നു. ആളുകള്‍ അവരുടെ സ്‌ക്രീനുകളില്‍ കൂടുതല്‍ സമയം ചെലവഴിക്കുന്നതിനാല്‍ ഉണ്ടാകുന്ന അവസ്ഥയാണിത്. സ്മാര്‍ട്ട്ഫോണ്‍ വിഷന്‍ സിന്‍ഡ്രോം ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളെ ബാധിക്കുന്നുണ്ട്. ഇത് കണ്ണിന് അസ്വസ്ഥതകളും നേത്ര പ്രശ്നങ്ങളും ഉണ്ടാക്കുന്നു. ഡിജിറ്റല്‍ ഐ സ്‌ട്രെയിന്‍ ദീര്‍ഘനേരം നീല വെളിച്ചത്തിലേക്ക് നോക്കുന്നതുമായ ബന്ധപ്പെട്ടിരിക്കുന്നു.
അതിന്റെ ലക്ഷണങ്ങള്‍ തലവേദന മുതല്‍ കാഴ്ച മങ്ങുന്നത് വരെയാകാം. സ്മാര്‍ട്ട്ഫോണുകള്‍ പുറപ്പെടുവിക്കുന്ന നീല വെളിച്ചവും കണ്‍ചിമ്മുന്നത് കുറയുന്നതും ഈ പ്രശ്നത്തിന് കാരണമാകുന്നു. സ്മാര്‍ട്ട്ഫോണ്‍ സ്‌ക്രീനുകളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് ദീര്‍ഘനേരം സമയം ചെലവഴിക്കുന്നത് കണ്ണുകളുടെ പേശികളെ ക്ഷീണിപ്പിക്കുകയും കാഴ്ച സംബന്ധമായ പ്രശ്നങ്ങളിലേക്ക് നയിക്കുകയും ചെയ്യും.
ലോകമെമ്പാടുമുള്ള ആളുകള്‍ ശരാശരി 6 മണിക്കൂറും 40 മിനിറ്റും ഓരോ ദിവസവും സ്‌ക്രീന്‍ നോക്കുന്നതിനായി ചിലവഴിക്കുന്നു. കണ്ണിന്റെ ക്ഷീണം,കണ്ണിന്റെ ബുദ്ധിമുട്ട്, വരണ്ടതോ അസ്വസ്ഥയുള്ളതോ ആയ കണ്ണുകള്‍, മങ്ങിയ കാഴ്ച,തലവേദന കൃത്യമല്ലാത്ത ഉറക്ക രീതികള്‍,കഴുത്തിലും തോളിലും വേദന എന്നിവയൊക്കെയാണ് ഇതിന്റെ ലക്ഷണങ്ങള്‍.