Webdunia - Bharat's app for daily news and videos

Install App

വൈറ്റമിൻ പി എന്താണെന്ന് അറിയാമോ? ഇത് ലഭിക്കാൻ കഴിക്കേണ്ട ഭക്ഷണങ്ങൾ ഏതൊക്കെ?

മഞ്ഞ പോളിഫിനോളിക് സംയുക്തങ്ങളുടെ കൂട്ടമാണ് വൈറ്റമിൻ പി.

നിഹാരിക കെ.എസ്
വെള്ളി, 16 മെയ് 2025 (13:19 IST)
ഫ്ലേവനോയ്ഡുകൾ എന്നറിയപ്പെടുന്ന വൈറ്റമിൻ പി യഥാർത്ഥത്തിൽ വിറ്റാമിനല്ല. മറിച്ച് ആന്റിഓക്‌സിഡന്റും ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളുമുള്ള ഫൈറ്റോ ന്യൂട്രിയന്റുകളുടെ ഒരു വിഭാഗമാണ്. സസ്യഭക്ഷണങ്ങളിൽ ഇവ സാധാരണയായി കാണപ്പെടുന്നു. വിറ്റാമിൻ പി ശരീരത്തിന് നിരവധി ഗുണങ്ങൾ നൽകുന്നു. പച്ചക്കറികൾ, കടുത്ത നിറമുള്ള പഴങ്ങൾ, കൊക്കോ എന്നിവയിൽ കാണപ്പെടുന്ന മഞ്ഞ പോളിഫിനോളിക് സംയുക്തങ്ങളുടെ കൂട്ടമാണ് വൈറ്റമിൻ പി. 
 
* വൈറ്റമിൻ പി ആരോഗ്യകരമായ രക്തക്കുഴലുകളുടെ പ്രവർത്തനത്തെ പിന്തുണയ്ക്കുന്നു 
 
* ഹൃദ്രോഗ സാധ്യത കുറയ്ക്കാനും വിറ്റാമിൻ പി യ്ക്ക് കഴിയും 
 
* വിറ്റാമിൻ പി ഒരു ആന്റിഓക്‌സിഡന്റായി പ്രവർത്തിക്കുന്നു
 
* ഇത് കോശങ്ങളെ നശിപ്പിക്കുന്ന ദോഷകരമായ ഫ്രീ റാഡിക്കലുകളെ നിർവീര്യമാക്കുന്നു 
 
* ഡാർക്ക് ചോക്ലേറ്റിൽ വൈറ്റമിൻ പി ധാരാളമുണ്ട് 
 
* തൊലികളയാത്ത ആപ്പിളിൽ ബയോഫ്ലേവനോയ്ഡായ ക്യുവർസെറ്റിൻ ധാരാളമുണ്ട്
 
* ഗ്രീൻ ടീയിലും കട്ടൻചായയിലും ഫ്ലേവനോയ്ഡുകളായ കറ്റേച്ചിനുകൾ ഉണ്ട്
 
* ബ്ലൂബെറി, സ്ട്രോബെറി, റാസ്പ്ബെറി, ബ്ലാക്ക് ബെറി എന്നിവയിലും വിറ്റാമിൻ പി ഉണ്ട്
 
* ഓറഞ്ച്, നാരങ്ങ എന്നിവയിലും ഇത് അടങ്ങിയിരിക്കുന്നു 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഗില്ലിന് കണ്ണുകടി, വൈഭവിന്റെ പ്രകടനം ഭാഗ്യം മാത്രമെന്ന് പ്രതികരണം, കഴിവിനെ അംഗീകരിക്കാന്‍ പഠിക്കണമെന്ന് ആരാധകര്‍

'വിൻസിയെ കണ്ട് പഠിക്കൂ, കഞ്ചാവ്‌ വീരന്മാരെ താങ്ങരുത്'; യുവതാരങ്ങളോട് സോഷ്യൽ മീഡിയ

'എരിതീയില്‍ എണ്ണ പകര്‍ന്നതിന് നന്ദി..'; കഞ്ചാവ് ഉപയോഗം നോര്‍മലൈസ് ചെയ്ത് യുവതാരങ്ങള്‍!

എമ്പുരാൻ ഇന്ന് മുതൽ ഒ.ടി.ടിയില്‍; എവിടെ കാണാം?

വന്നതുപോലെ തിരിച്ചിറക്കം: പവന് 2200 രൂപ കുറഞ്ഞ് സ്വര്‍ണവില

എല്ലാം കാണുക

ഏറ്റവും പുതിയത്

തണുത്ത വെള്ളമാണോ ചൂടുവെള്ളമാണോ കുളിക്കാന്‍ നല്ലത്

മൈഗ്രെയ്ന്‍ vs തലവേദന: വ്യത്യാസം എന്താണെന്ന് നിങ്ങള്‍ക്കറിയാമോ?

വൈറ്റമിൻ പി എന്താണെന്ന് അറിയാമോ? ഇത് ലഭിക്കാൻ കഴിക്കേണ്ട ഭക്ഷണങ്ങൾ ഏതൊക്കെ?

രാവിലെ കഴിക്കാന്‍ ഇതിലും നല്ല കറിയില്ല ! കടല കേമനാണ്

പഴങ്ങൾ എങ്ങനെ കൂടുതൽ കാലം കേട് കൂടാതെ സൂക്ഷിക്കാം, ഇക്കാര്യങ്ങൾ അറിയാമോ?

അടുത്ത ലേഖനം
Show comments