വേലിച്ചെടിയായും അലങ്കാരച്ചെടിയായും വളർത്തുന്ന ശംഖുപുഷ്പത്തിന് ആരോഗ്യഗുണങ്ങൾ ഏറെയാണ്. ഒഷധസസ്യമായി ഇത് വളർത്തുമെന്ന അറിവ് പലർക്കും ഉണ്ടാകില്ല. ഇതിന്റെ നീല നിറം തന്നെയാണ് എല്ലാവരെയും ആകർഷിക്കുന്നത്. പണ്ടുകാലം മുതൽക്കേ ആയുർവേദത്തിൽ ഉപയോഗിക്കുന്ന ഔഷധമാണ് ശംഖുപുഷ്പം. വെള്ള, നീല എന്നീ നിറങ്ങൾക്ക് പുറമേ മറ്റ് പല നിറങ്ങളിലും ഈ പുഷ്പം ഉണ്ടാകാറുണ്ട്. ശംഖുപുഷ്പത്തിന്റെ ആരോഗ്യ ഗുണങ്ങൾ എന്തൊക്കെയെന്ന് നോക്കാം;
* ഇതിലെ ആൻ്റിഓക്സിഡൻ്റുകൾ ചർമത്തിന്റെ ആരോഗ്യത്തിന് ഗുണം ചെയ്യുന്നു
* മുടിയുടെ ആരോഗ്യത്തിനും വളർച്ചയ്ക്കും ശംഖുപുഷ്പം ഉത്തമം
* ഇത് ശരീരത്തിലെ വിഷാംശത്തെ നീക്കം ചെയ്യുന്നു
* ശംഖുപുഷ്പം അകാല വാർദ്ധക്യ ലക്ഷണങ്ങളെ തടയുന്നു
* തലച്ചോറിന്റെ ആരോഗ്യത്തിനും ഉത്തമം
* കാൻസറിനെ പ്രതിരോധിക്കാൻ കഴിയുമെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു
* ശരീരവേദന, തലവേദന, സന്ധിവേദന എന്നിവ അകറ്റുന്നു
* രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാൻ ശംഖുപുഷപത്തിന് കഴിയും
* മുടികൊഴിച്ചിൽ, നര എന്നിവയെ തടയുന്നു