Select Your Language

Notifications

webdunia
webdunia
webdunia
webdunia

ലിഫ്റ്റിൽ കണ്ണാടി വെച്ചിരിക്കുന്നത് എന്തിനെന്നറിയാമോ?

Do you know why there is a mirror in the elevator?

നിഹാരിക കെ എസ്

, വ്യാഴം, 24 ഒക്‌ടോബര്‍ 2024 (11:26 IST)
ലിഫ്റ്റിൽ കയറിയാൽ രണ്ടുണ്ട് ​ഗുണം. ഒന്ന്, സ്റ്റെപ്പുകൾ കയറി മെനക്കടാതെ വേ​ഗത്തിൽ മുകളിലെ നിലകളിൽ എത്താം. രണ്ട് ലിഫ്റ്റിൽ സ്ഥാപിച്ചിരിക്കുന്ന കണ്ണാടി നോക്കി മുഖം ഒന്നുകൂടി മിനുക്കാം. എന്നാൽ എന്തിനായിരിക്കും ലിഫ്റ്റിനുള്ളിൽ കണ്ണാടി വെച്ചിട്ടുണ്ടാവുക? എപ്പോഴെങ്കിലും ഇക്കാര്യം ആലോചിച്ച് നോക്കിയിട്ടുണ്ടോ? മുഖം മിനുക്കാൻ മാത്രമല്ല, അതിന് വേറെയും ചില കാരണങ്ങളൊക്കെ ഉണ്ടത്ര.
 
ലിഫ്റ്റ് ഉപയോഗിക്കുന്ന ആളുകളുടെ മാനസികാരോഗ്യത്തെ മെച്ചപ്പെടുത്താൻ കഴിയുമെന്നാണ് വിദഗ്ധർ പറയുന്നത്. ജപ്പാനിൽ ലിഫ്റ്റിനുള്ളിൽ കണ്ണാടി നിർബന്ധമാക്കുകയും ചെയ്തിട്ടുണ്ട്. വേറെയും കാരണമുണ്ട്. ക്ലോസ്ട്രോഫോബിക് ആളുകൾക്ക് ആശ്വാസമേകാനും ഇതിനാകും. ചെറുതും ഇടുങ്ങിയതുമായ സ്ഥലങ്ങളോടുള്ള ഭയമാണ് ക്ലോസ്ട്രോഫോബിക്. ചിലർക്ക് ലിഫ്റ്റിനുള്ളിൽ കയറുമ്പോൾ ക്ലോസ്ട്രോഫോബിക് അനുഭവപ്പെടാറുണ്ട്. ഇത് ഉത്കണ്ഠ, ശ്വാസതടസം, കുടുങ്ങിയ പോലുള്ള തോന്നൽ എന്നിവ അനുഭവപ്പെടും. ചില ​ഗുരുതര സന്ദർഭങ്ങളിൽ ഹൃദയാഘാതത്തിലേക്ക് വരെ ഇത് നയിക്കാം. ക്ലോസ്ട്രോഫോബ ഒരു പരിധി വരെ തടയാൻ കണ്ണാടി സ​ഹായിക്കും.
 
കണ്ണാടി ഉണ്ടെങ്കിൽ അത് സുരക്ഷാ വർധിപ്പിക്കും. ലിഫ്റ്റിൽ ഒരു കണ്ണാടിയുടെ മറ്റൊരു പ്രധാന കാരണം അതിലുള്ളവരുടെ സുരക്ഷയാണ്.  അടുത്ത് നിൽക്കുന്ന ആൾ എന്ത് ചെയ്യുന്നുവെന്ന് അറിയാൻ കണ്ണാടിയിലൂടെ നമുക്ക് കഴിയും. ഇത് അപകടങ്ങൾ ഒഴിവാക്കാൻ സഹായിക്കും.
 
കണ്ണാടിയെ ഒരു ശ്രദ്ധ തിരിക്കൽ ഉപകരണമായും ഉപയോ​ഗിക്കാം. ലിഫ്റ്റിൽ കുറേ നേരം ചെലവഴിക്കേണ്ട അവസരങ്ങളിൽ വിരസത ഇല്ലാതാക്കാൻ ഇതിന് കഴിയും. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പല്ലിയെ തുരത്താൻ വഴികളുണ്ട്!