Select Your Language

Notifications

webdunia
webdunia
webdunia
webdunia

നിങ്ങളെ കണ്ടാല്‍ യഥാര്‍ത്ഥ പ്രായത്തേക്കാള്‍ വളരെ കൂടുതലാണെന്ന് തോന്നിപ്പിക്കുമോ, കാരണം ഈ ശീലങ്ങള്‍

നമ്മള്‍ എത്രവേഗത്തിലാണ് അല്ലെങ്കില്‍ പതുക്കെയാണ് പ്രായമാകുന്നത് എന്നത് ഇവയനുസരിച്ചിരിക്കും.

Look much older than your actual age

സിആര്‍ രവിചന്ദ്രന്‍

, ചൊവ്വ, 29 ജൂലൈ 2025 (13:47 IST)
പ്രായമാകുന്നത് ഒരു സ്വാഭാവിക രീതിയാണ്. ഇതിന് പലകാരണങ്ങളും പിന്നില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ജനറ്റിക്‌സും ജീവിത ശൈലിയും ഇതില്‍ ഉള്‍പ്പെടുന്നു. നമ്മള്‍ എത്രവേഗത്തിലാണ് അല്ലെങ്കില്‍ പതുക്കെയാണ് പ്രായമാകുന്നത് എന്നത് ഇവയനുസരിച്ചിരിക്കും. ഇതില്‍ പ്രധാനപ്പെട്ടതാണ് മോശം ഡയറ്റ്. അതായത് അമിതമായി സംസ്‌കരിച്ചതും പഞ്ചസാര കൂടിയതും ചീത്ത കൊഴുള്ളതുമായ ഭക്ഷണങ്ങള്‍. ഇത് ഇന്‍ഫ്‌ളമേഷനും ഓക്‌സിഡേറ്റീവ് സ്‌ട്രെസ് ഉണ്ടാകുന്നതിനും കാരണമാകും. ഇങ്ങനെ ഇത് പ്രായം കൂട്ടുന്നു. 
 
മറ്റൊന്ന് സെഡന്ററി ലൈഫ് സ്റ്റൈലാണ്. വ്യായമമില്ലാതെ ഒരിടത്ത് ചടഞ്ഞിരിക്കുന്നതും പ്രായക്കൂടുതലിന് കാരണമാകും. പുകവലി അകാല വാര്‍ധക്യത്തിന് കാരണമാകും. ചര്‍മത്തിനെ ഇത് ഗുരുതരമായി ബാധിക്കും. ഒപ്പം മറ്റു രോഗങ്ങളും വരുത്തും. ധാരാളം മദ്യം കുടിക്കുന്നത് നിര്‍ജലീകരണത്തിന് കാരണമാകും. ഇത് ചര്‍മത്തെ ബാധിക്കും ലിവറിനെ നശിപ്പിക്കും. ഇവരണ്ടും പ്രായക്കൂടുതലിന് കാരണമാകും. മറ്റൊന്ന് തുടര്‍ച്ചയായുണ്ടാകുന്ന സമ്മര്‍ദ്ദമാണ്. 
 
സമ്മര്‍ദ്ദം മൂലം ഉണ്ടാകുന്ന കോര്‍ട്ടിസോള്‍ ഹോര്‍മോണ്‍ ചര്‍മത്തിലെ കൊളാജിനെ വിഘടിപ്പിക്കും. ഇങ്ങനെ പ്രായക്കൂടുതല്‍ തോന്നിക്കും. ആവശ്യത്തിന് ഉറക്കം കിട്ടിയില്ലെങ്കിലും പ്രായക്കൂടുതല്‍ തോന്നിക്കും. അമിതമായി സൂര്യപ്രകാശം എല്‍ക്കുന്നതും ഇതുപോലെ പ്രായം കൂട്ടുമെന്നാണ് പറയുന്നത്. യുവി തരംഗങ്ങള്‍ ചര്‍മത്തെ നശിപ്പിക്കുന്നതാണ് കാരണം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇന്ത്യയില്‍ മാത്രം ഓരോ വര്‍ഷവും ഒരു ദശലക്ഷം പേര്‍ക്ക് ബോഡി ഡിസ്‌മോര്‍ഫിയ കണ്ടെത്തുന്നു, സെലിബ്രിറ്റികളെ ബാധിക്കുന്ന രോഗം!