Select Your Language

Notifications

webdunia
webdunia
webdunia
webdunia

karkidaka Health: കർക്കിടകത്തിൽ ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ

കർക്കിടകത്തിൽ ഭക്ഷണ നിയന്ത്രണം,കർക്കിടക ആരോഗ്യ പരിചരണം,മഴക്കാലത്തെ ഭക്ഷണ ശീലങ്ങൾ,Karkidakam diet restrictions,Foods to avoid in Karkidakam,Monsoon diet tips Kerala,Karkidaka month food habits

അഭിറാം മനോഹർ

, വെള്ളി, 18 ജൂലൈ 2025 (19:52 IST)
Karkkidakam health
ആയുര്‍വേദ ശാസ്ത്രപ്രകാരം ശരീരത്തിന്റെ പ്രതിരോധശേഷി കുറയുന്ന കാലമായാണ് കര്‍ക്കടകത്തെ കണക്കാക്കുന്നത്. മഴയും ചൂടും സമ്മിശ്രമായ കാലാവസ്ഥയില്‍ ശരീരത്തിന് കൂടുതല്‍ അസ്വസ്ഥതകള്‍ സൃഷ്ടിക്കുന്ന കാലാവസ്ഥയാണ് ഈ സമയത്തുള്ളത് എന്നതാണ് ഇതിന് കാരണം. അതിനാല്‍ തന്നെ കാലങ്ങളായി കര്‍ക്കടക മാസത്തില്‍ ആയുര്‍വേദ കഞ്ഞി, മറ്റ് ആഹാരനിയന്ത്രണങ്ങള്‍ എന്നിവ പിന്തുടരാറുണ്ട്. കര്‍ക്കടക മാസത്തില്‍ ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍ എന്തെല്ലാമെന്ന് നോക്കാം.
 
പ്രധാനമായും ഗ്യാസ്ട്രിക് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന ഭക്ഷണങ്ങള്‍ ഈ സമയത്ത് ഒഴിവാക്കുന്നതാണ് നല്ലത്. പയര്‍, ചേന, കപ്പ, വാഴക്കായ മുതലായവ ദഹനതടസ്സം, മനം പുരട്ടല്‍, വയറിളക്കം എന്നിവയ്ക്ക് കാരണമാകും. എണ്ണയില്‍ ഫ്രൈ ചെയ്തുണ്ടാക്കുന്ന എണ്ണക്കടികള്‍, ചിക്കന്‍ ഫ്രൈ, ബിരിയാണി എന്നിങ്ങനെ കനമുള്ള ആഹാരങ്ങള്‍ കുറയ്ക്കാം. ഇവ ദഹനപ്രശ്‌നങ്ങളും അസിഡിറ്റിയും ഉണ്ടാക്കും. മുളപ്പിച്ച ധാന്യങ്ങള്‍ ഒഴിവാക്കുന്നത് ഗ്യാസ്ട്രിക് പ്രശ്‌നങ്ങളില്‍ നിന്നും രക്ഷ നേടാന്‍ സഹായിക്കും.കൂടുതല്‍ തണുപ്പുള്ള ഭക്ഷണങ്ങള്‍ തൊണ്ടവേദന, ജലദോഷം എന്നിവയ്ക്ക് കാരണമാകും. കൂള്‍ഡ്രിങ്ക്‌സ്, ഐസ് ക്രീം എന്നിവ ഒഴിവാക്കാം. ഉയര്‍ന്ന അളവില്‍ പ്രോട്ടീനുള്ള ഭക്ഷണങ്ങള്‍ ദഹനപ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. മീന്‍ മാംസം മുതലായവയും കിഴങ്ങുവര്‍ഗങ്ങളും കുറയ്ക്കാം.
 
കര്‍ക്കടകത്തില്‍ ലഘുവായ ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തുന്നതാണ് ശരീരത്തിന് അഭികാമ്യം. ജീരക കഞ്ഞി, ഉലുവ കഞ്ഞി എന്നിവ ഈ സമയത്ത് ആരോഗ്യത്തിന് നല്ലതാണ്. കര്‍ക്കടക സമയത്ത് കുടിക്കാനുള്ള ഔഷധ കഞ്ഞി മിക്‌സുകള്‍ ഇന്ന് കടകളില്‍ സുലഭമാണ്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കാലാവസ്ഥ മാറുമ്പോള്‍ സന്ധി വേദനയോ, കാരണം ഇതാണ്