Select Your Language

Notifications

webdunia
webdunia
webdunia
webdunia

ദിവസം കാപ്പി കുടിച്ചാൽ ആയുസ് കൂടുമോ?

Coffee

നിഹാരിക കെ.എസ്

, വെള്ളി, 17 ഒക്‌ടോബര്‍ 2025 (09:04 IST)
ഉറക്കമുണർന്ന ഉടൻ തന്നെ ഒരു കപ്പ് കാപ്പി കുടിക്കുന്ന ശീലമുള്ളവരാണ് നമ്മൾ. കാപ്പി കുടിച്ചാൽ ഉറക്കം വരുമെന്നും, അതല്ല നല്ല ഉന്മേഷം കിട്ടുമെന്നുമുള്ള രണ്ട് അഭിപ്രായം ഉണ്ട്. ഊർജം നിലനിർത്തുന്നതിനോടൊപ്പം കാപ്പി ആയുസ് കൂട്ടുമെന്നും പറയപ്പെടുന്നു. പോർച്ചുഗലിലെ കോയിംബ്ര സർവകലാശാലയിലെ ഗവേഷകർ അടുത്തിടെ നടത്തിയ പഠനത്തിലാണ് കാപ്പി ആയുസ് കൂട്ടുമെന്ന് കണ്ടുപിടിച്ചത്.
 
ദിവസവും രണ്ടോ മൂന്നോ തവണ കാപ്പി കുടിക്കുന്നവരുടെ ആയുസ്സ് മറ്റുള്ളവരേക്കാൾ കൂടുതലാണെന്ന് പഠനത്തിൽ കണ്ടെത്തി. കാപ്പിയിലടങ്ങിയിരിക്കുന്ന കഫീൻ ശരീരിത്തിന് ഉന്മേഷം ഉണ്ടാക്കുന്നു. ദിവസവും ഒന്നിലധികം കാപ്പി കുടിക്കുന്നതിലൂടെ നാഡീവ്യൂഹങ്ങളെ ഉത്തേജിപ്പിച്ച് ആരോഗ്യകരമാക്കുന്നു. ഇത് കൂടുതൽ കാലം ജീവിക്കാൻ സഹായിക്കുന്നുവെന്നാണ് പഠനം പറയുന്നത്. 
 
ഗവേഷണമനുസരിച്ച് സ്ഥിരമായി കാപ്പി കുടിക്കുന്നവർക്ക് പേശി, ഹൃദയ, മാനസിക, രോഗപ്രതിരോധ പ്രവർത്തനങ്ങൾ ദൃഢപ്പെടുമെന്നും ഹൃദയ, ശ്വാസകോശ രോഗങ്ങൾ, പക്ഷാഘാതം, അർബുദങ്ങൾ, പ്രമേഹം, ഡിമെൻഷ്യ, വിഷാദം, എന്നിവയുൾപ്പെടെയുള്ള വാർദ്ധക്യ സംബന്ധമായ രോഗങ്ങളുടെ വ്യാപ്തി കുറക്കുമെന്നും പഠനം പറയുന്നു. കാപ്പി കുടിക്കുന്നത് ശരീരത്തിലെ മെറ്റാബോളിസം മെച്ചപ്പെടുത്തുകയും കൊഴുപ്പ് കുറയ്ക്കുകയും ചെയ്യുന്നു. ഗർഭിണികൾ കാപ്പി കുടിക്കുന്നത് ഗർഭസ്ഥ ശിശുവിന്റെ ആരോഗ്യത്തെ ഹാനികരമായി ബാധിക്കും. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മദ്യപാനത്തേക്കാളും പുകവലിയേക്കാളും മോശമാണ് അശ്ലീല വീഡിയോ കാണുന്നത്, എന്തുകൊണ്ടെന്നറിയാമോ?