Webdunia - Bharat's app for daily news and videos

Install App

പുട്ടും പഴവും ഒന്നിച്ചു കഴിച്ചാല്‍ ദഹിക്കില്ലേ? ഇതാണ് സത്യം

ഫൈബര്‍ ധാരാളം അടങ്ങിയ ഫലങ്ങളില്‍ ഒന്നാണ് പഴം

രേണുക വേണു
വെള്ളി, 12 ജനുവരി 2024 (12:02 IST)
പ്രഭാത ഭക്ഷണമായി പുട്ട് കഴിക്കാന്‍ ഇഷ്ടമുള്ളവരാണ് പൊതുവെ മലയാളികള്‍. നല്ല ചൂടേറിയ പുട്ടും അതിനൊപ്പം കടലക്കറിയോ പഴമോ കഴിക്കുന്നതാണ് മലയാളികളുടെ ശീലം. എന്നാല്‍ പുട്ടും പഴവും ഒന്നിച്ചു കഴിച്ചാല്‍ ദഹനം മന്ദഗതിയില്‍ ആകുമെന്ന വിശ്വാസം മലയാളികള്‍ക്കിടയില്‍ ഉണ്ട്. ആയുര്‍വേദത്തില്‍ ആണ് പുട്ടും പഴവും വിരുദ്ധാഹാരമാണെന്ന് പറയുന്നത്. ഇതിനു യാതൊരു ശാസ്ത്രീയ അടിത്തറയുമില്ല. പുട്ടും പഴവും ഒന്നിച്ചു കഴിച്ചാല്‍ ദഹനം നടക്കില്ല എന്നു പറയുന്നത് തെറ്റാണ്. 
 
ഫൈബര്‍ ധാരാളം അടങ്ങിയ ഫലങ്ങളില്‍ ഒന്നാണ് പഴം. മഗ്നീഷ്യം, പൊട്ടാസ്യം എന്നിവയും പഴത്തില്‍ അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ പഴം വേഗത്തില്‍ ദഹിക്കുന്നു. പുട്ടും പഴവും ഒന്നിച്ചു കഴിച്ചെന്നു കരുതി ദഹിക്കാതിരിക്കില്ല. അതേസമയം പുട്ടും പഴവും ചിലരില്‍ നെഞ്ച് നീറ്റല്‍ ഉണ്ടാക്കുന്നു. അത്തരക്കാര്‍ പുട്ട്-പഴം കോംബിനേഷന്‍ ഒഴിവാക്കുക. 

Read Here: കരളിനു നല്ലതാണെന്ന് കരുതി എബിസി ജ്യൂസ് കുടിക്കാറുണ്ടോ? അപകടം
 
പുട്ടും കടലയും കോംബിനേഷനും ആരോഗ്യത്തിനു നല്ലതാണ്. പുട്ടിനു മാത്രമായും കടലയ്ക്കായും പല ആരോഗ്യ ഗുണങ്ങളുമുണ്ട്. ആവിയില്‍ വേവിച്ചെടുക്കുന്ന ഭക്ഷണമായതു കൊണ്ടു ആരോഗ്യ ഗുണത്തിന്റെ കാര്യത്തിലും കേമനാണ് പുട്ട്. കാര്‍ബോഹൈഡ്രേറ്റ്, പ്രോട്ടീന്‍ എന്നിവയടങ്ങിയ പുട്ട് ഒരു ദിവസം മുഴുവന്‍ ഊര്‍ജം നല്‍കാന്‍ സഹായിക്കുന്ന പ്രധാനപ്പെട്ട ഒരു ഭക്ഷണമാണ്.
 
പ്രോട്ടീന്‍ ഉള്‍പ്പെട്ട ഭക്ഷണമായതുകൊണ്ടുതന്നെ മസിലുകളുടെ ആരോഗ്യത്തിന് ഉത്തമമാണിവ. ഒപ്പം രക്തത്തിലെ ഗ്ലൂക്കോസിന്റെ തോത് നിയന്ത്രിച്ചു നിര്‍ത്താനും ഇത് ബെസ്റ്റാണ്. കടലയില്‍ ധാരാളം നാരുകള്‍ ഉണ്ട്, അതുകൊണ്ടുതന്നെ ഇത് ദഹനത്തിനും സഹായിക്കും.
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജയസൂര്യയ്ക്കെതിരെയുണ്ടായ ആരോപണം ഞെട്ടിച്ചു, അതിന് ശേഷം സംസാരിച്ചിട്ടില്ല: നൈല ഉഷ

നിങ്ങളുടെ റിലേഷന്‍ഷിപ് ടോക്‌സിക് ആണോ എന്ന് തിരിച്ചറിയുന്നതെങ്ങനെ?

കേരളത്തിന്റെ 'കെ ഷോപ്പി'; രണ്ട് ദിവസത്തിനിടെ പോര്‍ട്ടല്‍ സന്ദര്‍ശിച്ചത് രണ്ട് ലക്ഷം പേര്‍

പനിക്കും തലവേദനയ്ക്കും ചുമ്മാ കഴിക്കാനല്ല പാരസെറ്റമോൾ, ഓവർ ഡോസായാൽ ദോഷം ഏറെ

സ്ത്രീകളിലെ എൻഡോമെട്രിയോസിസിനെ എങ്ങനെ തിരിച്ചറിയാം, ഈ ലക്ഷണങ്ങൾ അവഗണിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്വകാര്യഭാഗത്തെ കാന്‍സറിനുള്ള കാരണങ്ങള്‍ ഇവയാണ്

വവ്വാലുകളെ പേടിക്കണോ? നിപയെ കുറിച്ച് അറിയാം

മലവിസര്‍ജ്ജനത്തിനായി ബലം പ്രയോഗിക്കാറുണ്ടോ? ഒരിക്കലും ചെയ്യരുത്

ഈ ഏഴു ശീലങ്ങള്‍ ഓര്‍മശക്തി വര്‍ധിപ്പിക്കും

കണ്ണിന്റെ ആരോഗ്യത്തിന് ചക്കപ്പഴം എങ്ങനെ സഹായിക്കുമെന്നറിയാമോ

അടുത്ത ലേഖനം
Show comments