Select Your Language

Notifications

webdunia
webdunia
webdunia
Wednesday, 9 April 2025
webdunia

കാടമുട്ട കഴിക്കുമ്പോൾ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം !

വാർത്ത
, ഞായര്‍, 24 നവം‌ബര്‍ 2019 (14:55 IST)
അഞ്ച് കോഴിമുട്ടയുടെ ഗുണങ്ങൾ ഒരു കാടമുട്ടയിലൂടെ ലഭിക്കുമെന്നാണ് പറയപ്പെടുന്നത്. ആരോഗ്യത്തിന് ആവശ്യമായ പല ഗുണങ്ങളും ഇതിൽ ഒളിച്ചിരിപ്പുണ്ട്. താരതമ്യേന വലിപ്പം ചെറുതാണെങ്കിലും ഇതിന്റെ ഗുണങ്ങള്‍ മറ്റ് ഏതൊരു മുട്ടയേക്കാളും വളരെ വലുതാണ്. കാട മുട്ട ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ കഴിക്കുന്നത് തന്നെ ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. 
 
ആസ്മ, ചുമ, അനീമിയ, ആര്‍ത്തവപ്രശ്നങ്ങള്‍ എന്നിവ തടയുന്നതിന് കാടമുട്ടയില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിനുകള്‍ സഹായിക്കും. എന്നാൽ കാടമുട്ട വില്ലനാകുന്നത് എപ്പോഴാണ്? ഒരു കാടമുട്ടയില്‍ 13 ശതമാനം പ്രോട്ടീനും 140 ശതമാനം വൈറ്റമിന്‍ ബിയും അടങ്ങിയിരിക്കുന്നു. കൂടാതെ ഒരു കോഴിമുട്ട അല്ലെങ്കിൽ പരമാവധി രണ്ട് കോഴിമുട്ട മാത്രമേ ഒരാൾ ഒരു ദിവസം കഴിക്കാൻ പാടുള്ളൂ.
 
അതുപോലെ അധികമായാൽ കാടമുട്ടയും പ്രശ്‌നമാണ്. ആഴ്ചയില്‍ രണ്ടോ മൂന്നോ ദിവസം ഏകദേശം 6 കാട മുട്ട കഴിക്കുന്നത് ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യും. എന്നാൽ അതിൽ കൂടുതലായാൽ ശരീരത്തിലേക്ക് അമിത അലവിൽ പ്രോട്ടീൻ എത്തും. ഇത് ആരോഗ്യത്തിന് ദോഷകരമാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അസിഡിറ്റി വില്ലനാകുന്നുണ്ടോ ? ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ !