Select Your Language

Notifications

webdunia
webdunia
webdunia
webdunia

അറിഞ്ഞിരിക്കണം 'ചീര' എന്ന വില്ലനെ!

അറിഞ്ഞിരിക്കണം 'ചീര' എന്ന വില്ലനെ!

അറിഞ്ഞിരിക്കണം 'ചീര' എന്ന വില്ലനെ!
, ബുധന്‍, 31 ഒക്‌ടോബര്‍ 2018 (16:22 IST)
ചീര ആരോഗ്യത്തിന് നല്ലത് മാത്രമേ വരുത്തൂ, അത് സ്ഥിരം കഴിക്കുന്നത് നല്ലതാണ്, രക്‌തത്തിന്റെ അളവ് വർദ്ധിപ്പിക്കും എന്നൊക്കെ പറയുന്ന നിരവധിപേരുണ്ട്. ശരിയാണ് ചീര ആരോഗ്യത്തിന് നല്ലതാണ്. എന്നാൽ അതുപോലെ ദോഷവശങ്ങളും ഈ ചീരയ്‌ക്കുണ്ട്. അത് അധികം ആർക്കും അറിയില്ല എന്നതാണ് വാസ്‌‌തവം.
 
നമുക്ക് ഉണ്ടാകുന്ന ചില അസുഖങ്ങങ്ങൾക്ക് കാരണം തന്നെ ഈ ചീര ആയേക്കാം. അവ ഏതൊക്കെയാണ് എന്നല്ലേ. കിഡ്‌നി സ്റ്റോണ്‍ ഉള്ള ആളുകളില്‍ കാത്സ്യം, ഓക്‌സലേറ്റ് എന്നിവ അമിതമായി ശരീരത്തില്‍ ഉണ്ടാകാൻ പാടില്ല. എന്നാൽ ചീര കഴിക്കുന്നതിലൂടെ ഇവയൊക്കെ ശരീരത്തിൽ കൂടുതലായി വരും. അത് കല്ലുകൾ കൂടാൻ കാരണമായേക്കാം.
 
കൂടാതെ രക്തം നേർപ്പിക്കാൻ മരുന്ന് കഴിക്കുന്നവരും ശ്രദ്ധിക്കണം. എന്തിനെന്നല്ലേ? പറയാം... ചീരയില്‍ വിറ്റാമിന്‍-കെ ധാരാളം അടങ്ങിയിട്ടുണ്ട്. അതുകൊണ്ടാണ് രക്തം നേർപ്പിക്കാൻ മരുന്ന് കഴിക്കുന്നവർ ചീര കഴിക്കുന്നതിലൂടെ ശ്രദ്ധിക്കണമെന്ന് പറഞ്ഞത്. ഒരുവട്ടം വേവിച്ച ചീര വീണ്ടും ആവര്‍ത്തിച്ച് ചൂടാക്കുന്നത് നൈട്രേറ്റുകളെ, നിട്രേറ്റ് ആക്കി മാറ്റുന്നു. ഇത് പല ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടാക്കുന്നു. 
 
ചീരയിലെ നല്ല വശങ്ങൾ അറിഞ്ഞ് കഴിക്കുന്നവർ ഈ വില്ലനേയും അറിഞ്ഞിരിക്കണം. ഇല്ലെങ്കിൽ ഇത് നമ്മുടെ ആരോഗ്യത്തെ കാത്തുസൂക്ഷിക്കുന്നതിലും കൂടുതലായി അപകടപ്പെടുത്തിയേക്കാം. ഇത് ചുവന്ന ചീരയായാലും പച്ച ചീരയായാലും ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആ സമയത്ത് ഞാന്‍ പുറത്തെടുക്കുമെന്നൊക്കെ ആണുങ്ങള്‍ വീരവാദം മുഴക്കും, പക്ഷേ സംഭവിക്കുന്നതോ!