Select Your Language

Notifications

webdunia
webdunia
webdunia
webdunia

നിത്യയൌവ്വനം തരും ഈ കുഞ്ഞൻ ഇല !

നിത്യയൌവ്വനം തരും ഈ കുഞ്ഞൻ ഇല !
, ബുധന്‍, 31 ഒക്‌ടോബര്‍ 2018 (13:54 IST)
ആധുനിക കാലത്തെ അന്തരീക്ഷ മലിനീകരണങ്ങൾ ശരീരത്തിൽ എന്തെല്ലാം തരത്തിലുള്ള ആഘാതമാണ് ഏൽപ്പിക്കുന്നത് എന്ന് നമുക്ക് തന്നെ കണ്ടുപിടിക്കാൻ ബുദ്ധിമുട്ടാണ്. അകാല വാർദ്ധക്യം എന്ന ഒരു പുതിയ അവസ്ഥ ഇത് ചർമ്മത്തിൽ ഉണ്ടാക്കുകയാണ്. എന്നാൽ ശരിരത്തിൽ നിത്യ യൌവ്വനം നില നിർത്താൻ നമ്മുടെ നട്ടിൽ കാണപ്പെടുന്ന ഒരു കുഞ്ഞൻ ഇലക്ക് സാധിക്കും ബ്രഹ്മിയെക്കുറിച്ചാണ് പറയുന്നത്.
 
നമ്മുടെ കണ്ണിൽ അത്ര പെട്ടന്ന് പെടാത്ത കുഞ്ഞൻ ഇലയാണ് ബ്രഹ്മി. ബുദ്ധി വളർച്ചക്കായി ബ്രഹ്മി ഇല കഴിച്ച ബാല്യത്തെക്കുറിച്ച് നമ്മളിൽ പലർക്കും ഇപ്പോഴും ഓർമ്മയുണ്ടാകും. പരന്ന കുഞ്ഞൽ ഇലകളോടുകൂടിയ ഒരു സസ്യമാണ് ബ്രഹ്മി. നാം ചിന്തിക്കുന്നതിനുമപ്പുറത്താണ് ബ്രഹ്മി നമുക്ക നൽകുന്ന ഗുണങ്ങൾ.
 
കുട്ടികൾക്ക് മാത്രമല്ല എല്ലാ പ്രായക്കാരായ ആളുകൾക്കും ബ്രഹ്മി അത്യുത്തമാണ്. മുടി വളർച്ചക്കും മുടിക്ക് നല്ല കറുപ്പ് ലഭിക്കുന്നതിനും ഇത് ഫലപ്രദമാണ് അകാല നര എന്ന പ്രശ്നത്തിനുൾല ഉത്തമ പരിഹാരമാണ് ബ്രഹ്മി എന്ന് പറയാം.  ചർമ സംരക്ഷനത്തിന് ഇത് ധൈര്യ പൂർവം ഉപയോഗിക്കാം. ചർമത്തിലുണ്ടാകുന്ന അലർജികൾക്കെതിരെ ഇത് ഹലപ്രദമായി പ്രവർത്തിക്കും.
 
ഉറക്കക്കുറവ് പോലുള്ള ആധുനിക കാല പ്രശ്നങ്ങൾക്ക് ബ്രഹ്മിയെക്കാൾ നല്ല ഒരു ഔഷധം ഇല്ലെന്നുതനെ പറയാം. മാത്രമല്ല രക്തത്തിലെ പഞ്ചസാരയുടെ അളവിനെ ക്രമീകരിച്ച് ഇത് ഇത് പ്രമേഹത്തെ തടയുന്നു. രക്തത്തിലെ വിഷാംശത്തെ പുറന്തള്ളാനും ബ്രഹ്മി അത്യുത്തമമാണ്.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കന്യാചർമം കന്യകാത്വം അളക്കുന്നതിന്റെ അളവുകോലാവുന്നത് എങ്ങനെ ?