Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഭക്ഷണത്തിനു മുന്‍പ് ഒരു ഗ്ലാസ് വെള്ളം കുടിക്കാറുണ്ടോ?

അമിതമായ വിശപ്പിനെ പ്രതിരോധിക്കാന്‍ ഭക്ഷണത്തിനു മുന്‍പുള്ള വെള്ളം കുടി സഹായിക്കും

Drink one glass water before your meals
, ചൊവ്വ, 19 ഡിസം‌ബര്‍ 2023 (15:34 IST)
നന്നായി വെള്ളം കുടിക്കേണ്ടത് ആരോഗ്യത്തിനു അത്യാവശ്യമാണ്. ഏറ്റവും ചുരുങ്ങിയത് ഒരു ദിവസം രണ്ട് ലിറ്റര്‍ വെള്ളമെങ്കിലും കുടിച്ചിരിക്കണം. മാത്രമല്ല വെള്ളം കുടിക്കുന്ന സമയത്തിന്റെ കാര്യത്തിലും ശ്രദ്ധ വേണം. ഭക്ഷണത്തിനു മുന്‍പ് ഒരു ഗ്ലാസ് വെള്ളമെങ്കിലും കുടിക്കേണ്ടത് അത്യാവശ്യമാണ്. തടി കുറയ്ക്കാന്‍ വെള്ളം സഹായിക്കും എന്ന് പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ? 
 
അമിതമായ വിശപ്പിനെ പ്രതിരോധിക്കാന്‍ ഭക്ഷണത്തിനു മുന്‍പുള്ള വെള്ളം കുടി സഹായിക്കും. അപ്പോള്‍ അമിതമായി ഭക്ഷണം കഴിക്കാന്‍ തോന്നില്ല. ഇത് ശരീരഭാരം വര്‍ധിക്കാതിരിക്കാന്‍ കാരണമാകുന്നു. ഭക്ഷണത്തിനു മുന്‍പും ശേഷവും വെള്ളം കുടിക്കുന്നത് ദഹനം മെച്ചപ്പെടുത്താന്‍ സഹായിക്കും. ഭക്ഷണത്തിനൊപ്പം കാപ്പി, ചായ, മദ്യം എന്നിവ കുടിക്കുന്നത് ഒഴിവാക്കണം. ഭക്ഷണത്തിനു മുന്‍പ് വെള്ളം കുടിക്കുന്നത് മെറ്റാബോളിസം മെച്ചപ്പെടുത്തുന്നു. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നിശ്ചിതസമയത്തില്‍ ആഹാരം കഴിക്കുന്നതുകൊണ്ടുള്ള ഗുണങ്ങള്‍ ഇവയാണ്