Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബുദ്ധിശക്തിക്കും ഓര്‍മക്കും ഉത്തമം, അറിയാം താറാവ് മുട്ടയുടെ ഗുണങ്ങൾ

പ്രോട്ടീന്‍ സമ്പുഷ്ടമാണ് താറാവുമുട്ട.

ബുദ്ധിശക്തിക്കും ഓര്‍മക്കും ഉത്തമം, അറിയാം താറാവ് മുട്ടയുടെ ഗുണങ്ങൾ
, തിങ്കള്‍, 13 മെയ് 2019 (15:53 IST)
മുട്ടകളുടെ കാര്യമെടുത്താല്‍ കോഴി മുട്ടയോടാണ് മലയാളികള്‍ക്ക് കൂടുതല്‍ പ്രിയം. താറാവിനെ പലരും വീട്ടില്‍ വളര്‍ത്തുന്നുണ്ടെങ്കില്‍ പോലും അതിന്റെ മുട്ടയെ അവഗണിക്കാറാണ് പതിവ്. താറാ മുട്ടയെക്കാള്‍ രുചി കൂടുതല്‍ കോഴി മുട്ടയ്ക്കുള്ളതാണ് പ്രധാന കാരണം. എന്നാല്‍ താറാവ് മുട്ടയുടെ ഗുണങ്ങളറിഞ്ഞാല്‍ രുചിക്കുറവൊന്നും കഴിക്കും തീര്‍ച്ച.
 
പ്രോട്ടീന്‍ സമ്പുഷ്ടമാണ് താറാവുമുട്ട. ശരീരത്തിന് ദിവസവും വേണ്ടതിന്റെ 18 ശതമാനവും പ്രോട്ടീന്‍ ഒരു താറാവു മുട്ടയില്‍ നിന്നും ലഭിയ്ക്കും. മറ്റൊന്ന് ഇതില്‍ അടങ്ങിയിരിയ്ക്കുന്ന വൈറ്റമിന്‍ എ ആണ്. ദിവസവും വേണ്ട വൈറ്റമിന്‍ എയുടെ 9.4 ശതമാനം ഒരു താറാവുമുട്ടയില്‍ നിന്നും ലഭിയ്ക്കും. ദഹനേന്ദ്രിയത്തിന്റെ ആരോഗ്യത്തിന് ഉത്തമമായ ഒന്നാണ് താറാവുമുട്ട. ഇതില്‍ വൈറ്റമിന്‍ എ, വൈറ്റമിന്‍ ഇ എന്നിവയാണ് ഇതിനായി സഹായിക്കുന്നത്. വൈറ്റമിന്‍ ഇ ഉള്ളതുകൊണ്ടുതന്നെ ഇത് എളുപ്പത്തില്‍ ദഹിയ്ക്കുകയും ചെയ്യും. എല്ലുകളുടെ ആരോഗ്യത്തിന് ഏറെ ഉത്തമമാണ് താറാവുമുട്ട.
 
എല്ലുകള്‍ക്കൊപ്പം പല്ലുകളുടെ ആരോഗ്യത്തിനും ഇത് അത്യുത്തമമാണ്. ഇതിലെ വൈറ്റമിനുകളും ധാതുക്കളുമാണ് ഈ ഗുണം നല്‍കുന്നത്.ശരീരത്തിന് പ്രതിരോധശേഷി നല്‍കാന്‍ സാധിയ്ക്കുന്ന ഒന്നാണ് താറാവുമുട്ട. ഇതിലെ വൈറ്റമിന്‍ എ തന്നെയാണ് പ്രധാന ഗുണം നല്‍കുന്നത്. വൈറ്റമിന്‍ എ പൊതുവെ ശരീരത്തിന് പ്രതിരോധശേഷി നല്‍കുന്ന ഒന്നാണ്.കണ്ണിന്റെ ആരോഗ്യത്തിന് സഹായിക്കുന്ന പല ഘടകങ്ങളും ഒരു താറാവുമുട്ടയില്‍ അടങ്ങിയിട്ടുണ്ട്. പ്രത്യേകിച്ച് വൈറ്റമിന്‍ എ, തിമിരം, നിശാന്ധത തുടങ്ങിയ പല പ്രശ്‌നങ്ങള്‍്ക്കുമുളള നല്ലൊരു മരുന്നാണിത് താറാവുമുട്ട തടി കുറയ്ക്കാനും തലച്ചോറിന്റെ ആരോഗ്യത്തിന് ഉത്തമമായ ഒന്നാണ് താറാവുമുട്ട. പ്രത്യേകിച്ചു കുട്ടികള്‍ക്ക്. ബുദ്ധിശക്തിയും ഓര്‍മശക്തിയും വര്‍ദ്ധിപ്പിയ്ക്കാന്‍ ഇതിലെ ഘടകങ്ങള്‍ സഹായിക്കും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മുടി കളര്‍ ചെയ്യുന്നവരും ഡൈ ഉപയോഗിക്കുന്നവരും ഈ അപകടം തിരിച്ചറിയണം