Select Your Language

Notifications

webdunia
webdunia
webdunia
webdunia

Health News: കുളിക്കുമ്പോള്‍ ഈ ശരീരഭാഗങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കുക

ഇവിടങ്ങളില്‍ വിയര്‍പ്പ് തങ്ങിയിരുന്ന് അതിവേഗം അണുബാധയുണ്ടാകാന്‍ സാധ്യതയുണ്ട്

Bathing, Cleaning, Body Cleaning, How to Clean body, Examine your body parts, Health News

രേണുക വേണു

, വെള്ളി, 19 ജനുവരി 2024 (15:20 IST)
Bathing

Health News: ശരീര ശുചിത്വത്തിനും ഉന്മേഷത്തിനും വേണ്ടിയാണ് നാം ഓരോ ദിവസവും കുളിക്കുന്നത്. ഈ സമയത്ത് മറ്റൊരു പ്രധാനപ്പെട്ട കാര്യം കൂടി നിങ്ങള്‍ ചെയ്യണം. അതിവേഗം അണുബാധയുണ്ടാകാന്‍ സാധ്യതയുള്ള ശരീരഭാഗങ്ങളുടെ നിരീക്ഷണം. ആഴ്ചയില്‍ രണ്ട് തവണയെങ്കിലും കൃത്യമായ ഇടവേളകളില്‍ ഈ ശരീരഭാഗങ്ങള്‍ നിരീക്ഷിക്കണം. 
 
തുടയിടുക്കുകള്‍, കക്ഷം, അരക്കെട്ട്, സ്വകാര്യ ഭാഗങ്ങള്‍ എന്നിവയാണ് അവ. ഇവിടങ്ങളില്‍ വിയര്‍പ്പ് തങ്ങിയിരുന്ന് അതിവേഗം അണുബാധയുണ്ടാകാന്‍ സാധ്യതയുണ്ട്. ഇത്തരം ഭാഗങ്ങള്‍ നിറം മാറ്റം, തൊലി നഷ്ടപ്പെടല്‍, ചുവന്നു തടിക്കല്‍, ചൊറിച്ചില്‍ എന്നിവ കണ്ടാല്‍ അതിവേഗം വൈദ്യസഹായം തേടണം. സ്വകാര്യ ഭാഗങ്ങളിലെ അണുബാധ അതിവേഗം രൂക്ഷമാകാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് തുടക്കത്തില്‍ തന്നൈ വൈദ്യസഹായം ആവശ്യമാണ്. അതിനുവേണ്ടിയാണ് ആഴ്ചയില്‍ രണ്ട് തവണയെങ്കിലും ശരീര ഭാഗങ്ങള്‍ നിരീക്ഷിക്കണമെന്ന് പറയുന്നത്. 
 
കക്ഷം, തുടയിടുക്ക്, കാല്‍പാദം എന്നിവിടങ്ങളില്‍ നന്നായി സോപ്പ് ഉപയോഗിച്ച് വൃത്തിയാക്കണം. ഒരുപാട് സമയം ശരീരത്തില്‍ വിയര്‍പ്പ് നിര്‍ത്തരുത്. ഇത് ബാക്ടീരിയല്‍, ഫംഗല്‍ അണുബാധയ്ക്ക് കാരണമാകുന്നു. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കൂടുതല്‍ നേരം ഫോണ്‍ നോക്കിയിരിക്കുന്നവരാണോ, കാഴ്ച ശക്തി വര്‍ധിപ്പിക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്യാം