Publish Date: Fri, 01 Sep 2023 (09:40 IST)
Updated Date: Fri, 01 Sep 2023 (09:42 IST)
വൈറസ്, ബാക്ടീരിയ, ഫംഗസ് എന്നിവ മൂലമുണ്ടാകുന്ന വൈറല്‍ കണ്‍ജക്ടിവൈറ്റിസ് ആണ് ചെങ്കണ്ണ്. കൃത്യമായ ചികിത്സ ലഭിച്ചില്ലെങ്കില്‍ കാഴ്ച നഷ്ടപ്പെടുന്നതിലേക്ക് വരെ കാര്യങ്ങള്‍ എത്തും. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് അതിവേഗം പകരുന്ന അസുഖമാണ് ഇത്. ചെങ്കണ്ണ് രോഗം ഏത് കാലാവസ്ഥയിലും പിടിപെടാം.
കണ്ണില്‍ തരിതരിപ്പ്, ചുവപ്പ്, വേദന, ചൊറിച്ചില്‍, പീള കെട്ടല്‍, കണ്ണില്‍ പുകച്ചില്‍ എന്നിവയാണ് ചെങ്കണ്ണിന്റെ പ്രധാന ലക്ഷണങ്ങള്‍. കണ്ണുനീര്‍ ഉത്പാദനം കുറവുള്ളവരിലും ചെങ്കണ്ണ് പിടിപെടാന്‍ സാധ്യതയുണ്ട്. രോഗിയുമായുള്ള അടുത്ത സമ്പര്‍ക്കം മൂലം ഈ രോഗം പകരാന്‍ സാധ്യതയുണ്ട്. രോഗി ഉപയോഗിച്ച തോര്‍ത്ത്, സോപ്പ്, കിടക്ക, തലയണ എന്നിവയൊന്നും മറ്റുള്ളവര്‍ ഉപയോഗിക്കരുത്. ചെങ്കണ്ണ് വന്നാല്‍ ഡോക്ടറുടെ നിര്‍ദേശ പ്രകാരം മാത്രമേ കണ്ണില്‍ മരുന്ന് ഒഴിക്കാവൂ. ചെങ്കണ്ണിന്റെ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ കുട്ടികളെ സ്‌കൂളില്‍ വിടരുത്.