Publish Date: Mon, 14 Feb 2022 (16:24 IST)
Updated Date: Mon, 14 Feb 2022 (16:26 IST)
ദിനതോറും ചുണ്ടുകള്‍ കറുത്തുപോകുന്നതായി പലരും ആശങ്കപ്പെടുന്നുണ്ട്. ജീവിത ശൈലിയും ഭക്ഷശീലവുമെല്ലാം ചുണ്ട് കറക്കുന്നതിന് കാരണമാണ്. നിങ്ങള്‍ പുകവലിക്കുന്ന ആളാണെങ്കില്‍ നിങ്ങളുടെ ചുണ്ട് സ്വാഭാവികമായും കറുക്കും. കൂടാതെ ചില സൗന്ദര്യ വര്‍ധക വസ്തുക്കളും ചുണ്ട് കറുക്കുന്നതിന് കാരണമാണ്. നല്ല ഭക്ഷണങ്ങള്‍ കഴിക്കുന്നതും പഴങ്ങളും പച്ചക്കറികള്‍ കഴിക്കുന്നതും വിറ്റാമിന്‍ സി കൂടുതല്‍ കഴിക്കുന്നതും ചുണ്ടുകറുക്കുന്നതില്‍ നിന്നും നിങ്ങള്‍ക്ക് മുക്തി നല്‍കും. കൂടാതെ വീട്ടിലെ കുടിക്കാന്‍ ഉപയോഗിക്കുന്ന വെള്ളത്തിന്റെ ഗുണം പരിശോധിക്കുന്നതും നല്ലതാണ്. ക്ലോറിന്‍ കലര്‍ന്ന ടാപ്പുവെള്ളം ചുണ്ടുകറുക്കുന്നതിന് കാരണമാകും.