Select Your Language

Notifications

webdunia
webdunia
webdunia
webdunia

മീൻ കൂട്ടി ഇനി ഉണ്ണാം; മീന്‍ വന്‍കുടല്‍ അര്‍ബുദം അകറ്റുമെന്ന് പഠനം

മീൻ കൂട്ടി ഇനി ഉണ്ണാം; മീന്‍ വന്‍കുടല്‍ അര്‍ബുദം അകറ്റുമെന്ന് പഠനം

റെയ്‌നാ തോമസ്

, ബുധന്‍, 8 ജനുവരി 2020 (16:36 IST)
മീനില്ലാതെ ചോറുണ്ണാനാവാത്തവരാണ് നമ്മളിലധിക പേരും. എന്തായാലും മീന്‍ സ്നേഹികള്‍ക്കിതാ ഒരു സന്തോഷവാര്‍ത്ത. ജേണല്‍ ഓഫ് ക്ലിനിക്കല്‍ ഗ്യാസ്ട്രോഎന്‍ട്രോളജി ആന്റ് ഹെപ്പറ്റോളജിയില്‍ പ്രസിദ്ധീകരിച്ച ഒരു പഠനമനുസരിച്ച്, സ്ഥിരമായി മത്സ്യം കഴിക്കുന്നത് വന്‍കുടലിനെയും മലാശയത്തെയും ബാധിക്കുന്ന കാന്‍സറിനുള്ള സാധ്യത കുറയ്ക്കുമെന്ന് പറയുന്നു. 
 
ഓക്സ്ഫഡ് സര്‍വകലാശാലയും ഇന്റര്‍നാഷണല്‍ കാന്‍സര്‍ റിസര്‍ച്ച് സെന്ററും നടത്തിയ ഗവേഷണത്തില്‍, ആഴ്ചയില്‍ മൂന്ന് തവണയെങ്കിലും മത്സ്യം കഴിക്കുന്നത് പ്രതിരോധം വികസിപ്പിക്കാനും വന്‍കുടല്‍ കാന്‍സറിനുള്ള സാധ്യത 12 ശതമാനം കുറയ്ക്കാനും കഴിയുമെന്നാണ് പറയുന്നുത്. ധാരാളം ഗുണങ്ങളുളള ഭക്ഷണമാണ് മീന്‍. മീനില്‍ മാത്രം അടങ്ങിയിരിക്കുന്ന ഒമേഗ- 3 ഫാറ്റി ആസിഡുകള്‍ നമ്മുടെ ശരീരത്തിന് ഒഴിച്ചുകൂടാനാവാത്തതാണ്.
 
ഒമേഗ 3 ആസിഡ് കരളിന്റെ ആരോഗ്യത്തിന് വളരെ നല്ലതാണ്. കൊളംബിയ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തില്‍ പറയുന്നത് ഒമേഗ 3 ആസിഡ് രക്തത്തിലെ ട്രിഗ്ലൈസെറിഡീസ് കൊഴുപ്പ് കുറയ്ക്കും. ഇതിലൂടെ ഫാറ്റി ലിവര്‍ അസുഖം തടയാന്‍ സഹായിക്കും. തലച്ചോറിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളെ സഹായിക്കുന്നതാണ് മീനുകള്‍.
 
മത്സ്യം കഴിക്കുന്നതിനു പുറമേ ഹൃദയാരോഗ്യത്തിനായി പതിവായി വ്യായാമം ചെയ്യുകയും മെഡിറ്ററേനിയന്‍ ഭക്ഷണരീതിയും ഡാഷ് ഡയറ്റും പിന്തുടരണമെന്നും പഠനം പറയുന്നു. ഇനിയിതു വായിച്ചിട്ട് മീന്‍, എണ്ണയില്‍ പൊരിച്ചു കഴിച്ചേക്കാം എന്നൊന്നും കരുതരുതേ... വറുത്ത മീന്‍ കഴിക്കരുതെന്നാണ് അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷനും നിര്‍ദേശിക്കുന്നത്. അത് ആരോഗ്യത്തിനെ പലതരത്തിലും ദോഷമായി ബാധിച്ചേക്കാം
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

യാത്ര ചെയ്യുമ്പോൾ എന്തൊക്കെ കഴിക്കാം?