Select Your Language

Notifications

webdunia
webdunia
webdunia
Wednesday, 9 April 2025
webdunia

മമ്മൂട്ടിയുടെ സൗന്ദര്യ രഹസ്യം എന്താണ്? നടന്‍ ശ്രദ്ധിക്കുന്ന കാര്യങ്ങള്‍, ഇഷ്ടഭക്ഷണങ്ങള്‍

Mammootty beauty secret Mammootty food plan Mammootty diet plan Mammootty fitness secret Mammootty news Mammootty health health advice Mammootty age Mammootty fitness Mammootty news Mammootty food Mammootty eat Mammootty no Mammootty taste Mammootty favourite food Mammootty coffee Mammootty drinks soft drinks fish curry

കെ ആര്‍ അനൂപ്

, വ്യാഴം, 7 സെപ്‌റ്റംബര്‍ 2023 (13:31 IST)
മലയാള സിനിമ ഇന്‍ഡസ്ട്രിയിലെ 'ഗ്ലാമര്‍ മാന്‍' ആരാണെന്ന് ചോദിച്ചാല്‍ സിനിമ പ്രേമികള്‍ വേറൊന്നും ആലോചിക്കാതെ മമ്മൂട്ടിയുടെ പേര് പറയും. പ്രായം 72 കഴിഞ്ഞിട്ടും ശാരീരിക ക്ഷമത നിലനിര്‍ത്തി ആരോഗ്യത്തോടെ ഇരിക്കാന്‍ അദ്ദേഹം എന്നും ശ്രദ്ധിക്കാറുണ്ട്. എന്താണ് മമ്മൂട്ടിയുടെ സൗന്ദര്യ രഹസ്യം ?
 
എത്ര വലിയ തിരക്കുണ്ടെങ്കിലും വീട്ടില്‍ നിന്ന് കൊണ്ടുവന്ന ഭക്ഷണം മാത്രമേ മമ്മൂട്ടി കഴിക്കാറുള്ളൂ. മുന്നിലുള്ള മേശയില്‍ കൊതിയൂറും വിഭവങ്ങള്‍ നിറഞ്ഞാലും ഡയറ്റ് കൃത്യമായി പിന്തുടരാന്‍ മമ്മൂട്ടിക്ക് ആകും. വാപ്പച്ചിയുടെ ഈ കഴിവിനെക്കുറിച്ച് ദുല്‍ഖര്‍ തന്നെ തുറന്നു പറഞ്ഞിട്ടുണ്ട്. 
 
ഓട്‌സ്, പപ്പായ, മുട്ടയുടെ വെള്ള, തലേദിവസം വെള്ളത്തില്‍ കുതിര്‍ത്ത ബദാം ഇതൊക്കെയാണ് മമ്മൂട്ടിയുടെ പ്രഭാത ഭക്ഷണം. ഉച്ചഭക്ഷണത്തില്‍ ചോറ് ഉണ്ടാകില്ല. പകരം ഓട്‌സ് കൊണ്ടുള്ള പുട്ട് മമ്മൂട്ടി കഴിക്കും. ഇതിനൊപ്പം വീട്ടില്‍ നിന്ന് കൊണ്ടുവരുന്ന മീന്‍ കറി കൂടി ഉണ്ടെങ്കില്‍ സംഗതി കുശാല്‍. മീന്‍ വിഭവങ്ങള്‍ മമ്മൂട്ടിക്ക് ഏറെ ഇഷ്ടമുള്ളതാണ്.
 
തേങ്ങയരച്ച മീന്‍ കറിയോട് നടന് ഇഷ്ടം കൂടുതലാണ്. വറുത്ത ഭക്ഷണങ്ങള്‍ അധികം കഴിക്കാറില്ല.കരിമീന്‍,കണവ തിരുത കൊഴുവ തുടങ്ങിയ മീനുകളോടാണ് പ്രിയം. വൈകുന്നേരവും ചോറിനോട് നോ പറയും. ചായയും കട്ടന്‍ ചായയും ഒക്കെ മമ്മൂട്ടി കുടിക്കും. രാത്രി ഭക്ഷണത്തില്‍ ഓട്‌സ് ഗോതമ്പു ഉള്‍പ്പെട്ട ഭക്ഷണമായിരിക്കും കഴിക്കുക.തേങ്ങാപ്പാല്‍ ചേര്‍ത്ത് നാടന്‍ ചിക്കന്‍ കറി അല്ലെങ്കില്‍ ചട്‌നിയും കഴിക്കും.
 
 
 
 
 
 
 
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ചെമ്മീന്‍ കറി ഫേവറേറ്റ്, മമ്മൂക്ക കടുത്ത ഡയറ്റില്‍ ഒന്നുമല്ല, ഭക്ഷണം ആസ്വദിച്ച് കഴിക്കുന്നയാള്‍