തിരക്കുപിടിച്ച ജീവിതത്തിനിടയില്‍ പലര്‍ക്കും ഭക്ഷണം പോലും ചവച്ചരച്ച് കഴിക്കാന്‍ സമയം കിട്ടാറില്ല. ചവച്ചരച്ച് കഴിക്കുന്നതിന് നമ്മുടെ ദഹനപ്രക്രിയ ഏറെ പ്രാധാന്യമുണ്ട്. ദഹനപ്രക്രിയയുടെ ആദ്യത്തെ പടി തന്നെ വായിലിട്ട് ചവച്ചരയ്ക്കുക എന്നതാണ്. നന്നായി ചവച്ചരയ്ക്കുന്നതിലൂടെ ഭക്ഷണം വേഗം അന്നനാളത്തിലൂടെ കടന്നു പോകുന്നതിനും ആമാശയത്തിലെയും കുടലിലെയും ദഹനപ്രക്രിയ എളുപ്പമാക്കുന്നതിനും പോഷകങ്ങള്‍ ശരീരത്തിലേക്ക് ശരിയായ രീതിയില്‍ സഹായിക്കുന്നു. കൂടുതല്‍ ഭക്ഷണം നന്നായി ചവച്ചരയ്ക്കാതെ കഴിക്കുന്നത് വയറില്‍ ഗ്യാസ് നിറഞ്ഞത് പോലുള്ള പ്രതീതി ഉണ്ടാക്കും.
അതുപോലെതന്നെ നന്നായി ചവച്ചരച്ച് കഴിക്കുന്നത് ശരീരഭാരം നിയന്ത്രിക്കുന്നതിന് സഹായിക്കും. ഭക്ഷണം നന്നായി ചവച്ചരക്കുന്നത് വഴി പല്ലിന്റെയും ആ ഭാഗത്തെ എല്ലുകളുടെയും പേശികളുടെയും ബലം വര്‍ദ്ധിപ്പിക്കാനും സഹായിക്കും.